ഇടത് വിജയാഘോഷത്തിനിടെ ദീപം തെളിച്ച് ഒ. രാജഗോപാലും; ഹാഷ്ടാഗില്‍ സേവ് ബംഗാള്‍

ഇടത് വിജയാഘോഷത്തിനിടെ ദീപം തെളിച്ച് ഒ. രാജഗോപാലും; ഹാഷ്ടാഗില്‍ സേവ് ബംഗാള്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പു വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് നാടെങ്ങും എൽഡിഎഫ് പ്രവർത്തകർ ദീപം തെളിയിച്ചപ്പോൾ കൈയിൽ ദീപമേന്തിയ ചിത്രം ഫെയ്സ് ബുക്കിൽ പോസ്റ്റുചെയ്ത് ബിജെപിയുടെ മുതിർന്ന നേതാവും മുൻ എംഎൽഎയുമായ ഒ. രാജഗോപാൽ.

മുൻനിശ്ചയിച്ചപ്രകാരം ഇന്നലെ വൈകിട്ട് ഇടതുപക്ഷ നേതാക്കളും പ്രവർത്തകരും തിരഞ്ഞെടുപ്പു വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് വീടുകളിൽ ദീപം തെളിയിച്ചു. അതേസമയം വൈകീട്ടുതന്നെ ഒ. രാജഗോപാലും ദീപമേന്തിയ ചിത്രം പോസ്റ്റ് ചെയ്തത് ബി.ജെ.പിക്കാരെ മാത്രമല്ല ഇടതുപക്ഷത്തെയും ഞെട്ടിച്ചു.

എന്നാൽ ബംഗാളിലെ അക്രമങ്ങളിൽ പ്രതിഷേധിച്ചുള്ള സേവ് ബംഗാൾ ഹാഷ് ടാഗ് നൽകിയിട്ടുണ്ട്. ഇത്തരത്തിലൊരു പ്രതിഷേധത്തിന് പാർട്ടി ആഹ്വാനം ചെയ്തിട്ടില്ലെന്ന് രാജഗോപാൽ പോസ്റ്റുചെയ്ത ചിത്രത്തിനു താഴെ ബി.ജെ.പി അണികളിൽ ചിലർ പ്രതികരിച്ചിട്ടുണ്ട്. ഇടതു വിജയാഹ്ലാദം നടത്തുന്ന സമയത്തുതന്നെ ചിത്രം പോസ്റ്റുചെയ്തത് ബി.ജെ.പിയെ ഒന്നാകെ വലച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.