ലോക്ക്‌ഡൗണ്‍ കാലത്ത് യാതൊരു ക്ഷാമവും വിലക്കയറ്റവും ഉണ്ടാകില്ല; പി തിലോത്തമന്‍

ലോക്ക്‌ഡൗണ്‍ കാലത്ത് യാതൊരു ക്ഷാമവും വിലക്കയറ്റവും ഉണ്ടാകില്ല; പി തിലോത്തമന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് അടുത്തയാഴ്‌ച മുതല്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. കിറ്റിലേക്കുള്ള ഉത്പന്നങ്ങള്‍ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായും ഭക്ഷ്യമന്ത്രി പറഞ്ഞു.

അടച്ച്‌ പൂട്ടലാണെന്നതിനാല്‍ തിരക്ക് കൂട്ടി സാധനങ്ങള്‍ വാങ്ങിക്കൂട്ടേണ്ട ആവശ്യമില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചെത്തി സാധനങ്ങള്‍ വാങ്ങാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ലോക്ക്‌ഡൗണ്‍ കാലത്ത് യാതൊരു ക്ഷാമവും വിലക്കയറ്റവും ഉണ്ടാകില്ല. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയും.
ജില്ലാഭരണകൂടങ്ങളുടെ നിര്‍ദ്ദേശാനുസരണമാകും റേഷന്‍ കാര്‍ഡില്ലാത്ത, അതിഥി തൊഴിലാളികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണം.

എന്നാൽ കഴിഞ്ഞതവണ ലോക്ക്‌ഡൗണ്‍ കാലത്ത് സാധനങ്ങളെത്തിക്കാന്‍ ഏറെ പ്രശ്‌നങ്ങളും തടസങ്ങളുമുണ്ടായിരുന്നു. കപ്പലിലടക്കം ഭക്ഷ്യസാധനങ്ങള്‍ കൊണ്ടുവന്നാണ് വിതരണം നടത്തിയത്. ഇത്തവണ ചരക്ക് വാഹനങ്ങളെ തടയില്ലെന്നാണ് തീരുമാനം. അത് സഹായകമാകുമെന്നും തിലോത്തമന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.