ദുബായ്: റമദാന്‍ -ഈദ് അവധിദിനങ്ങളോട് അനുബന്ധിച്ച് കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ പാലിക്കുന്നുണ്ടോയെന്നറിയാനുളള പരിശോധനങ്ങള്‍ കർശനമാക്കുമെന്ന് അധികൃതർ.
ഷോപ്പിംഗ് സെന്ററുകളിലും ഭക്ഷണകേന്ദ്രങ്ങളിലുമൊക്കെ മുനിസിപ്പാലിറ്റി പരിശോധനയുണ്ടാകുമെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്. അജ്മാനില്‍ നിരീക്ഷണം ശക്തമാക്കാന്‍ ടാസ്ക് ഫോഴ്സിനെ നിയോഗിച്ചിട്ടുണ്ട്. ഒത്തുചേരലുകള്‍ക്കും മറ്റും വിലക്കുണ്ട്. ഇഫ്താർ വിതരണത്തിനും എമിറേറ്റില്‍ അനുമതിയില്ല.
നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പോലീസ് വ്യാഴാഴ്ച വീട്ടുമേഖലകളിലും വ്യവസായ മേഖലകളിലും പരിശോധനകള്‍ നടത്തിയിരുന്നു. സംഭാവനകള്‍ നല്‍കണമെന്ന് ആഗ്രഹിക്കുന്നവർ നിയമാനുസൃതമായി മാത്രമെ ചെയ്യാവൂയെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.