അബുദാബി: ഈദ് അവധി ദിനങ്ങള്‍ കഴിഞ്ഞ് വരുന്ന പ്രവൃത്തി ദിവസം മുതല്‍ എല്ലാ സർക്കാർ ജീവനക്കാരും ഓഫീസുകളില്‍ എത്തി ജോലി ആരംഭിക്കണമെന്ന് ഫെഡറല്‍ അതോറിറ്റിയുടെ നിർദ്ദേശം.
കോവിഡ് വ്യാപനത്തെ തുടർന്ന് നല്‍കിയിരുന്ന ഇളവുകള്‍ മെയ് 16ന് അവസാനിക്കും. പക്ഷെ മുന്‍കരുതലുകള്‍ കർശനമായി തുടരും. കോവിഡ് പശ്ചാത്തലത്തില്‍ വിവിധ വിഭാഗങ്ങളിലെ ജീവനക്കാർക്ക് ഓഫീസിലെത്തി ജോലി ചെയ്യുന്നതില്‍ നിന്ന് ഇളവ് അനുവദിച്ചിരുന്നു. ഇത് തുടർന്നുണ്ടാവില്ലെന്നാണ് അറിയിപ്പ് വ്യക്തമാക്കുന്നത്.
അതേസമയം ഓണ്‍ലൈന്‍ ക്ലാസുകളില്‍ പഠനം തുടരുന്ന മക്കളുടെ അമ്മമാർക്ക് ഇളവ് നല്‍കും. വാക്സിനെടുക്കാത്ത ജീവനക്കാർ സ്വന്തം ചെലവില്‍ ആഴ്ചയിലൊരിക്കല്‍ കോവിഡ് പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് ഉറപ്പിക്കണം.
വാക്സിനെടുക്കുന്നതിന് ആരോഗ്യപ്രശ്നങ്ങളുളളവരാണെങ്കില്‍ അതുമായി ബന്ധപ്പെട്ട ആരോഗ്യരേഖകള്‍ ഹാജരാക്കണം. ആരോഗ്യപ്രശ്നങ്ങള്‍ ബോധ്യപ്പെട്ടാല്‍ പിസിആർ ടെസ്റ്റ് ചെലവ് തൊഴില്‍ ദാതാവാണ് വഹിക്കേണ്ടത്. ഓഫീസില്‍ എത്തി ജോലി ആരംഭിക്കുമ്പോള്‍ കോവിഡ് മുന്‍കരുതലുകളൊക്കെ പാലിക്കണം. സാമൂഹിക അകലം പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നും അധികൃതർ ഓർമ്മപ്പെടുത്തുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.