വീട്ടിലിരുന്ന് ഈദ് ആഘോഷിക്കാം: ദുബായ് പോലീസ്

വീട്ടിലിരുന്ന് ഈദ് ആഘോഷിക്കാം: ദുബായ് പോലീസ്

ദുബായ്: കോവിഡ് പശ്ചാത്തലത്തില്‍ ഈദ് അവധി ദിനങ്ങളില്‍ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങള്‍ വ്യക്തമാക്കി ദുബായ് പോലീസ്. വീട്ടിലായാലും പുറത്തായാലും ഒത്തുചേരലുകള്‍ വേണ്ട. നിയമം ലംഘിക്കുന്നവർക്ക് 50,000 ദിർഹമാണ് പിഴ ഈടാക്കുക. അഞ്ചില്‍ പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടുചേരുന്നതിനാണ് വിലക്ക്.

ഈദ് അവധി ദിനങ്ങളില്‍ സുരക്ഷ ഉറപ്പാക്കാനും ഗതാഗത തടസമുണ്ടാകാതിരിക്കാനും ക്രമീകരണങ്ങള്‍ ദുബായ് പോലീസ് നടത്തിയിട്ടുണ്ട്. ഇതിനായി 500 പട്രോളുകള്‍ നടത്തും. 3000 പോലീസ് ഉദ്യോഗസ്ഥർ, 111 ആബുലന്‍സുകള്‍, 72 ഫയർ എഞ്ചിനുകള്‍,700 സന്നദ്ധ പ്രവർത്തകർ തുടങ്ങിയവും സജ്ജമാണ്.

പ്രാർത്ഥനാകേന്ദ്രങ്ങളിലും ഷോപ്പിംഗ് സെന്ററുകളിലും ബീച്ചുകളടമുളള സ്ഥലങ്ങളിലും നിരന്തരമായ പരിശോധനയുണ്ടാകും. ഗതാഗത നിയമങ്ങള്‍ പാലിക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. ഏതെങ്കിലും തരത്തിലുളള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് 901 എന്ന നമ്പറിലേക്ക് വിളിച്ച് അറിയിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.