എബി, ബി രക്തഗ്രൂപ്പുകാര്‍ പ്രത്യേകം ശ്രദ്ധിക്കുക: കോവിഡ് സാധ്യത കൂടുതല്‍, ഒ ഗ്രൂപ്പുകാരില്‍ കുറവ്; സി.എസ്.ഐ.ആര്‍ പഠനം

എബി, ബി രക്തഗ്രൂപ്പുകാര്‍ പ്രത്യേകം ശ്രദ്ധിക്കുക:  കോവിഡ് സാധ്യത കൂടുതല്‍, ഒ ഗ്രൂപ്പുകാരില്‍ കുറവ്; സി.എസ്.ഐ.ആര്‍  പഠനം

ന്യൂഡല്‍ഹി: എബി, ബി രക്തഗ്രൂപ്പുകളുള്ള ആളുകള്‍ക്ക് കോവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ട്. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സി.എസ്.ഐ.ആര്‍) ഇതു സംബന്ധിച്ച് പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഒ രക്ത ഗ്രൂപ്പ് ഉള്ളവരിലാണ് ഏറ്റവും കുറവ് വൈറസ് ബാധിച്ചത്. അതേസമയം, അവരില്‍ ഭൂരിഭാഗവും രോഗലക്ഷണങ്ങളില്ലാത്തവരോ അല്ലെങ്കില്‍ നേരിയ ലക്ഷണങ്ങളുള്ളവരോ ആണെന്നും ഗവേഷണത്തില്‍ പറയുന്നു.

രാജ്യവ്യാപകമായി സീറോ പോസിറ്റിവിറ്റി സര്‍വേയെ അടിസ്ഥാനമാക്കിയാണ് സി.എസ്.ഐ.ആര്‍ പഠനം നടത്തിയത്. മാംസം കഴിക്കുന്നവര്‍ക്ക് സസ്യഭുക്കുകളേക്കാള്‍ കോവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്നും ഇത് സൂചിപ്പിക്കുന്നു. വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ ഉയര്‍ന്ന ഫൈബര്‍ അടങ്ങിയതാണ് രോഗപ്രതിരോധ പ്രതികരണത്തിലെ ഈ വ്യത്യസത്തിന് കാരണമെന്നാണ് പറയുന്നത്.

ഫൈബര്‍ അടങ്ങിയ ഭക്ഷണക്രമം അണുബാധയ്ക്ക് ശേഷമുള്ള സങ്കീര്‍ണതകള്‍ തടയാനും അണുബാധ തടയാനും കഴിയും. രാജ്യത്താകമാനമുള്ള പതിനായിരത്തോളം പേരില്‍ നിന്നുള്ള സാമ്പിളുകള്‍ 140-ഓളം ഡോക്ടര്‍മാര്‍ വിശകലനം ചെയ്തെന്നും സി.എസ്.ഐ.ആര്‍ പറയുന്നു.

എബി രക്ത ഗ്രൂപ്പിലുള്ളവര്‍ക്കാണ് ഏറ്റവും കൂടുതല്‍ രോഗം ബാധിച്ചതെന്നും തൊട്ടുപിന്നില്‍ ബി ഗ്രൂപ്പുകാരാണെന്നുമാണ് കണ്ടെത്തല്‍. ഒ ഗ്രൂപ്പിലുള്ള ആളുകള്‍ക്ക് ഏറ്റവും കുറഞ്ഞ സീറോ പോസിറ്റിവിറ്റി കാണിക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.