ഇടുക്കി: ഇടുക്കി ജില്ലയില്‍ കോവിഡ് വ്യാപനത്തില്‍ ആശങ്ക. 99 ശതമാനം സര്‍ക്കാര്‍ ആശുപത്രികളും രോഗികളാല്‍ നിറഞ്ഞു. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേരള മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) രംഗത്തെത്തി.
ബെഡുകളുടെ എണ്ണമടക്കം ജില്ലയില്‍ സര്‍ക്കാര്‍ തലത്തില്‍ സൗകര്യങ്ങള്‍ കുറവാണ്. ഇനി പുതിയ രോഗികള്‍ വരുന്ന സമയത്ത് ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യമില്ല. സ്വകാര്യ ആശുപത്രികളെ കൂടി ഉള്‍പ്പെടുത്തിയാല്‍ മാത്രമേ ഇതിന് പരിഹാരമാകൂവെന്നും കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ.സാം വി.ജോണ്‍ പറഞ്ഞു.
ഇടുക്കി ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.39 ആയി കുറഞ്ഞതാണ് നേരിയ ആശ്വാസമുള്ളത്. അതേ സമയം ഇത് ആശ്വസിക്കാനുള്ള കണക്കല്ലെന്നാണ് കെ.ജി.എം.ഒ.എ വിലയിരുത്തുന്നത്. വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം ഉയര്‍ന്നേക്കും. രണ്ടു ആശുപത്രികള്‍ മാത്രമാണ് ജില്ലയില്‍ കോവിഡ് ആശുപത്രികളായി പ്രവര്‍ത്തിക്കുന്നത്.
രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ മറ്റു ആശുപത്രികളും കോവിഡ് ആശുപത്രികളാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. സ്വകാര്യ ആശുപത്രികളിലെ 50 ശതമാനമെങ്കിലും കോവിഡിനായി മാറ്റിവെച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും കെ.ജി.എം.ഒ.എ മുന്നറിയിപ്പ് നല്‍കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.