ന്യൂഡല്‍ഹി: ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മകന്‍ അഡോണിനെ 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുഞ്ഞു മോശയോട് ഉപമിച്ച് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ റോണ്‍ മല്‍ക്ക. സൗമ്യയും ഭര്‍ത്താവ് സന്തോഷും കുഞ്ഞും കൂടി നില്‍ക്കുന്ന ചിത്രവും ട്വീറ്റ് ചെയ്തു കൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്.
ഇസ്രയേല്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സൗമ്യയുടെ കുടുംബവുമായി റോണ്‍ മോല്‍ക്ക സംസാരിച്ചു. സൗമ്യയുടെ വേര്‍പാടില്‍ ഇസ്രയേല്‍ ഒന്നാകെ ദുഃഖിക്കുന്നുവെന്ന് റോണ്‍ പറഞ്ഞു. ഒമ്പതുവയസുകാരന് അമ്മയെ നഷ്ടപ്പെട്ടതില്‍ ഇസ്രയേലിന്റെ ഹൃദയവും തേങ്ങുന്നു. അഡോണ്‍ എന്ന കുഞ്ഞിനൊപ്പമാണ് എന്റെ മനസ്. ചെറുപ്രായത്തില്‍ അവന് അമ്മയെ നഷ്ടമായിരിക്കുന്നു. ഇനി അമ്മയുടെ സാന്നിധ്യമില്ലാതെ വളരണം. ഈ പൈശാചികമായ ആക്രമണം 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുഞ്ഞു മോശയെയാണ് ഓര്‍മിപ്പിക്കുന്നത്. ദൈവം അവര്‍ക്ക് കരുത്തും ധൈര്യവും നല്‍കട്ടെ-റോണ്‍ ട്വീറ്റ് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.