പ​ത്തി​ന് മു​ക​ളിൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കുള്ള ജി​ല്ല​ക​ള്‍ എ​ട്ടാ​ഴ്ച അ​ട​ച്ചി​ട​ണമെന്ന് ഐ​സി​എം​ആ​ര്‍

പ​ത്തി​ന് മു​ക​ളിൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കുള്ള ജി​ല്ല​ക​ള്‍ എ​ട്ടാ​ഴ്ച അ​ട​ച്ചി​ട​ണമെന്ന് ഐ​സി​എം​ആ​ര്‍

ന്യൂഡൽഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വൈറസ് വ്യാ​പ​നം അ​തീ​വ ഗു​രുത​രാ​വ​സ്ഥ​യി​ലെ​ന്ന് പൊ​തു​മേ​ഖ​ല മെ​ഡി​ക്ക​ല്‍ ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ഐ​സി​എം​ആ​ര്‍. രോ​ഗ​ബാ​ധ പ​ട​രു​ന്ന​ത് പി​ടി​ച്ചു നി​ര്‍​ത്താ​ന്‍ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഐ​സി​എം​ആ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് പ​ത്തി​നു​മു​ക​ളി​ലു​ള്ള ജി​ല്ല​ക​ള്‍ വ​രും ദി​വ​സ​ങ്ങ​ളി​ലും അ​ട​ച്ചി​ട​ണ​മെ​ന്നാ​ണ് ഐസിഎംആറിന്‍റെ ശി​പാ​ര്‍​ശ.ആറുമുതല്‍ എട്ട് ആഴ്ചവരെ അടച്ചിടണമെന്നാണ് ശുപാര്‍ശ.

ലോക്ഡൗൺ കർശനമായി നടപ്പാക്കിയാൽ മാത്രമേ രാജ്യത്ത് അതിവേഗം പടരുന്ന കോവിഡ് തരംഗത്തെ പിടിച്ചുനിർത്താനാകൂ എന്നാണ് ഐസിഎംആറിന്റെ നിഗമനം. ലോക്ഡൗൺ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകണമെന്നും നിർദ്ദേശമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.