ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ മരണസംഖ്യ നിയന്ത്രണം വിട്ടുയരുമ്പോള്‍ ഇന്ത്യ കോവിഡ് കൈകാര്യം ചെയ്ത രീതിയില്‍ ദേശീയ, അന്താരാഷ്ട്ര തലങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങളില്‍ വലഞ്ഞ കേന്ദ്ര സര്‍ക്കാരിന് രക്ഷാ പദ്ധതികളുമായി ആര്‍എസ്എസും ബിജെപിയും.
കോവിഡ് വിമര്‍ശനങ്ങളെ മറികടക്കാന്‍, ഇതുവരെ സര്‍ക്കാര്‍ തയ്യറാക്കിയിട്ടുള്ള പദ്ധതികളും ചെയ്ത കാര്യങ്ങളും ജനങ്ങളിലെത്തിച്ച് തകര്‍ന്നു പോയ ഇമേജ് വീണ്ടെടുക്കാനുള്ള പദ്ധതിയാണ് പാര്‍ട്ടി തലത്തില്‍ നടപ്പാക്കാനൊരുങ്ങുന്നത്. സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ച് വിമര്‍ശനങ്ങളെ പ്രതിരോധിക്കും. സര്‍ക്കാരിന് എതിരേയുള്ള സംഘടിത പ്രചാരണങ്ങളെ അനുകൂല പ്രചാരണങ്ങള്‍ കൊണ്ടു തടയിടും.
പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ പേജ്, പ്രതിമാസ റേഡിയോ പ്രഭാഷണമായ മന്‍ കി ബാത്ത് എന്നിവ വഴി സര്‍ക്കാര്‍ നീങ്ങുമ്പോള്‍ തങ്ങളുടേതായ രീതിയില്‍ പ്രതിരോധ പ്രചാരണങ്ങളുമായി ബിജെപിയും ആര്‍എസ്എസും ഇറങ്ങും. കേന്ദ്രസര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തിനായി ചെയ്തിരിക്കുന്ന കാര്യങ്ങള്‍ എടുത്തു പറഞ്ഞും സര്‍ക്കാര്‍ അനുകൂല വാദങ്ങള്‍ നിരത്തിയും വിമര്‍ശനങ്ങളെ കടന്നാക്രമിക്കാനാണ് പദ്ധതി. ഇതിനായി സാമൂഹ്യമാധ്യമങ്ങള്‍ കാര്യക്ഷമമായി ബിജെപിയുടേയും ആര്‍എസ്എസിന്റെയും വിംഗുകള്‍ കൈകാര്യം ചെയ്യും.
കേന്ദ്രസര്‍ക്കാര്‍ സര്‍ക്കാര്‍ പദ്ധതികളുടെ പ്രചാരണം പ്രധാനമന്ത്രിയിലൂടെ തന്നെ പുറത്ത് എത്തിക്കുമ്പോള്‍ സര്‍ക്കാര്‍ അനുകൂല വാര്‍ത്തകള്‍ ഉയര്‍ത്തിക്കാട്ടിയും ലേഖന പരമ്പരകള്‍ സൃഷ്ടിച്ചും സാമൂഹ്യമാധ്യമങ്ങള്‍ വഴി അവ ജനങ്ങളില്‍ എത്താനാണ് പദ്ധതി. ജോയന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞയാഴ്ച ഇക്കാര്യത്തില്‍ ഒരു ശില്‍പ്പശാല നടന്നിരുന്നു.
മികച്ച രീതിയിലുളള ആശയവിനിമയം സാധ്യമാക്കാനും സര്‍ക്കാര്‍ ചെയ്തിട്ടുള്ള പോസിറ്റീവായ കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്നുമാണ് പറഞ്ഞിരിക്കുന്നത്. ഓക്സിജന്‍ എക്സ്പ്രസ് പോലെ കേന്ദ്രം നല്‍കിയിട്ടുള്ള സംവിധാനങ്ങളെക്കുറിച്ച് കേന്ദ്രമന്ത്രിമാരും ട്വീറ്റ് ചെയ്യണം. സര്‍ക്കാര്‍ അനുകൂല വാര്‍ത്തകളും ലേഖനങ്ങളും ഇവര്‍ കോവിഡ് കാലത്ത് സമയാസമയത്ത് പ്രചരിപ്പിക്കണം.
സര്‍ക്കാരിന് പ്രതിരോധം തീര്‍ക്കാന്‍ ശക്തമായ ഓണ്‍ലൈന്‍ പ്രചരണമാണ് ആര്‍എസ്എസിന്റെ ചുമതല. വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ 'പോസിറ്റിവിറ്റി അണ്‍ലിമിറ്റഡ്' എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ വിംഗ് തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. മത ഗുരുക്കന്മാര്‍, സമൂഹത്തെ പ്രചോദിപ്പിച്ച ഉന്നതര്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ ഉള്‍പ്പെടെ ഉന്നതരുടെ പ്രഭാഷണങ്ങള്‍, പ്രസംഗങ്ങള്‍ എന്നിവ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.