മലപ്പുറം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മലപ്പുറം ജില്ലയിൽ കുതിച്ചുയരുന്നത് കടുത്ത ആശങ്ക. കഴിഞ്ഞ ദിവസം 39.03 ആണ് മലപ്പുറത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മലപ്പുറത്ത് ഇതാദ്യമായാണ് രോഗികളുടെ എണ്ണം 5000 കടക്കുന്നത്. കഴിഞ്ഞദിവസം മലപ്പുറത്ത് 5388 പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്.
കഴിഞ്ഞ ദിവസം ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കില്‍ നേരിയ കുറവുണ്ടായിരുന്നെങ്കിലും ഇന്നലെയത് വീണ്ടുമുയര്‍ന്നു. രോഗികളുടെ എണ്ണവും ജില്ലയില്‍ കുതിച്ചുയരുകയാണ്. ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ മലപ്പുറത്തായിരുന്നു. 4774 രോഗികള്‍. ഇതോടെ പോലീസും ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒന്നുകൂടി കടുപ്പിച്ചു. റംസാന്‍ തിരക്ക് ഇല്ലാതിരിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് മലപ്പുറം എസ്പി പറഞ്ഞു.
മലപ്പുറത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മിക്കപ്പോഴും സംസ്ഥാന ശരാശരിയെക്കാളും മുകളിലായിരുന്നു. ചില ഘട്ടങ്ങളിലത് സംസ്ഥാന ശരാശരിയെക്കാള്‍ പത്ത് ശതമാനം വരെ കൂടി. രണ്ട് ദിവസം മുമ്പ് 37.25 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതായത് പരിശോധനയ്ക്കെത്തുന്ന പത്തുപേരില്‍ നാല് പേര്‍ക്കും രോഗം.
കേസുകള്‍ കൂടിയതോടെ പരിശോധനയും കൂട്ടാന്‍ തന്നെയാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. എന്നാല്‍ രോഗികളുടെ എണ്ണം ഇങ്ങനെ കൂടിയാല്‍ ജില്ലയിലെ ചികിത്സാ സംവിധാനം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്ക ജില്ലാ ഭരണകൂടത്തിനുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.