ഗുഡ് സര്‍വീസ് എന്‍ട്രി വെറുതേയിരിക്കുന്നവര്‍ക്ക്: തൊഴില്‍ വകുപ്പില്‍ അതൃപ്തി

ഗുഡ് സര്‍വീസ് എന്‍ട്രി വെറുതേയിരിക്കുന്നവര്‍ക്ക്: തൊഴില്‍ വകുപ്പില്‍ അതൃപ്തി

തിരുവനന്തപുരം: കോവിഡിന്റെ ഒന്നാം തരംഗത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്ന തൊഴില്‍ വകുപ്പിലെ അസി.ലേബര്‍ ഓഫീസര്‍മാരെ മറികടന്ന് എ.സി മുറിയില്‍ വെറുതേയിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ ഗുഡ് സര്‍വീസ് എന്‍ട്രി തട്ടിയെടുക്കുന്നതായി ആക്ഷേപം. കൊവിഡിന്റെ രണ്ടാംതരംഗത്തിലും ഇത് ലക്ഷ്യമിട്ട് ഒരുകൂട്ടം പേര്‍ രംഗത്തെത്തിറങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട്.

ഗുഡ് സര്‍വീസ് എന്‍ട്രി ലഭിക്കുന്നത് സിവില്‍ സര്‍വീസ് നോട്ടമുള്ള ഉദ്യോഗസ്ഥര്‍ക്ക് ഗുണകരമാണ്. മൂന്നാം ഗസറ്റഡ് തസ്തികയില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ഈ നേട്ടം സിവില്‍ സര്‍വീസ് നേടാന്‍ സഹായിക്കും. ഇതിന് വേണ്ടി വകുപ്പിലെ അസി.ലേബര്‍ ഓഫീസര്‍മാരെ ബലിയാടാക്കുന്നുവെന്നാണ് പരാതി. ആദ്യഘട്ടത്തിലെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗായി 33പേര്‍ക്കാണ് ഫെബ്രുവരി 26ന് ഗുഡ് സര്‍വീസ് എന്‍ട്രി ലഭിച്ചത്.അന്യസംസ്ഥാനത്തൊഴിലാളികളുടെ ക്യാമ്പുകളില്‍ നേരിട്ടെത്തി പ്രവര്‍ത്തിച്ച 101അസി.ലേബര്‍ ഓഫീസമാരില്‍ എട്ട് പേര്‍ മാത്രമാണ് ഇക്കൂട്ടത്തിലുള്ളത്. ബാക്കി 25പേരും ഓഫീസുകളില്‍ ഇരുന്നവരാണ്. ഇതില്‍ ഓഫീസിലിരുന്ന് ഏകോപനം നടത്തിയ അഞ്ചു പേര്‍ക്ക് അംഗീകാരം നല്‍കിയാലും ബാക്കി 20പേര്‍ക്ക് എന്ത് അടിസ്ഥാനത്തില്‍ നല്‍കിയെന്നതില്‍ വ്യക്തതയില്ല. ക്ലര്‍ക്കുമാരും ടെപ്പിസ്റ്റും ഇക്കൂട്ടത്തിലുണ്ട്. ഇപ്പോള്‍ രണ്ടാംഘട്ട വ്യാപനം ഉണ്ടായപ്പോഴും സമാനമായ സ്ഥിതിയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.