ജയ്പുര്‍ മൃഗശാലയിലെ സിംഹത്തിനും കോവിഡ്

ജയ്പുര്‍ മൃഗശാലയിലെ സിംഹത്തിനും കോവിഡ്

ജയ്പുര്‍: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. ഈ സാഹചര്യത്തില്‍ മൃഗങ്ങളിലും വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ആശങ്ക ഉളവാക്കുകയാണ്. ഹൈദരാബാദ് മൃഗശാലയിലെ എട്ട് ഏഷ്യന്‍ സിംഹങ്ങള്‍ കോവിഡ് പോസിറ്റീവായതിനു പിന്നാലെ ജയ്പുര്‍ മൃഗശാലയിലെ സിംഹത്തിനും രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.

ജയ്പുര്‍ മൃഗശാലയിലെ ത്രിപുര്‍ എന്ന സിംഹത്തിന് രോഗബാധയുണ്ടായതായി ഇന്ത്യന്‍ വെറ്റിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.വി.ആര്‍.ഐ) അധികൃതര്‍ അറിയിച്ചു. 13 മൃഗങ്ങളുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്. ഇതില്‍ മൂന്നു സിംഹവും മൂന്നു കടുവയും ഒരു പുള്ളിപുലിയും ഉള്‍പ്പെടും. പുള്ളിപുലി, വെള്ളക്കടുവ, പെണ്‍സിംഹം എന്നിവയുടെ സാമ്പിളുകളുടെ പരിശോധന ഫലത്തില്‍ അവ്യക്തതയുള്ളതിനാല്‍ വീണ്ടും പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.