ആവശ്യത്തിന് വാക്സിന്‍ ഇല്ല: കോവിഡ് ഡയലര്‍ ട്യൂണ്‍ അരോചകമെന്ന് ഡല്‍ഹി ഹൈക്കോടതി

ആവശ്യത്തിന് വാക്സിന്‍ ഇല്ല: കോവിഡ് ഡയലര്‍ ട്യൂണ്‍ അരോചകമെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ആവശ്യത്തിന് വാക്സിന്‍ ഇല്ലാതിരുന്നിട്ടും കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ഡയലര്‍ ട്യൂണ്‍ ആയി നല്‍കുന്നത് അരോചകമാണെന്ന് ഡല്‍ഹി ഹൈക്കോടതി. സന്ദേശം അരോചകമാണെന്നും ആവശ്യത്തിന് വാക്സിന്‍ ഇല്ലാതിരുന്നിട്ടും ആളുകളോട് വാക്സിന്‍ എടുക്കാന്‍ അഭ്യര്‍ഥിക്കുന്നത് എത്രകാലം തുടരുമെന്നും കോടതി ആരാഞ്ഞു.

നിങ്ങള്‍ ആളുകള്‍ക്ക് വാക്സിന്‍ നല്‍കുന്നില്ല. എന്നിട്ടും നിങ്ങള്‍ പറയുന്നു, വാക്സിന്‍ എടുക്കൂ എന്ന്. വാക്സിനേഷന്‍ ഇല്ലാതിരിക്കുമ്പോള്‍ ആര്‍ക്കാണ് വാക്സിന്‍ ലഭിക്കുക. ഈ സന്ദേശം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്- ജസ്റ്റിസുമാരായ വിപിന്‍ സാംഘി, രേഖ പള്ളി എന്നിവരടങ്ങിയ ബെഞ്ച് ആരാഞ്ഞു. വാക്സിന്‍ എല്ലാവര്‍ക്കും നല്‍കണം. ഇനി നിങ്ങള്‍ പണം ഈടാക്കാന്‍ പോവുകയാണെങ്കില്‍ കൂടിയും വാക്സിന്‍ നല്‍കണം. കുട്ടികള്‍ പോലും അത് തന്നെയാണ് പറയുന്നത്- കോടതി പറഞ്ഞു. കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരേ സന്ദേശം തുടരെ കേള്‍പ്പിക്കുന്നതിനു പകരം കൂടുതല്‍ സന്ദേശങ്ങള്‍ സര്‍ക്കാര്‍ തയ്യാറാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.