കോവിഡ് വ്യാപനം: ഹൈക്കോടതിയുടെ പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈനാക്കാന്‍ തീരുമാനം

കോവിഡ് വ്യാപനം: ഹൈക്കോടതിയുടെ പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈനാക്കാന്‍ തീരുമാനം

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ മധ്യവേനലവധിക്ക് ശേഷം കോടതി പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈന്‍ രീതിയിലാക്കാന്‍ ഹൈക്കോടതി തീരുമാനം.

കേസുകള്‍ ഫയല്‍ ചെയ്യുന്നത് ഓണ്‍ലൈനാക്കാനും സിറ്റിങ്ങുകള്‍ വീഡിയോ കോണ്‍ഫെറെന്‍സിങ് മുഖേന നിര്‍വഹിക്കാനുമാണ് തീരുമാനം.

കേസുകളുടെ ഫിസിക്കല്‍ കോപ്പി കോടതിപ്രവര്‍ത്തനം വീണ്ടും ആരംഭിച്ച്‌ 45 ദിവസത്തിനകം നല്‍കണം. ഇക്കാലയവില്‍ അടിയന്തര സ്വഭാവമുള്ള കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കണം . ഫയലിങ് സംബന്ധിച്ചു വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ കോടതി ഉടന്‍ പുറത്തിറക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.