കൊച്ചിയില്‍ ഓട്ടിസം ബാധിച്ച കുട്ടിയെ ക്രൂരമായി മര്‍ദിച്ച പിതാവ് കസ്റ്റഡിയില്‍

കൊച്ചിയില്‍ ഓട്ടിസം ബാധിച്ച കുട്ടിയെ ക്രൂരമായി മര്‍ദിച്ച പിതാവ് കസ്റ്റഡിയില്‍

കൊച്ചി: ഓട്ടിസം ബാധിച്ച കുട്ടിയെ ക്രൂരമായി മര്‍ദിച്ച പിതാവ് മട്ടാഞ്ചേരി സ്വദേശി സുധീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തലകുത്തിയും ഒറ്റക്കാലില്‍ നിര്‍ത്തിയും മകനെ സുധീര്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മാതാവിന്റെ പരാതിയിലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

മട്ടാഞ്ചേരി ചെറലായി കടവില്‍ സുധീറാണ് മകനെ അതിക്രൂരമായി മര്‍ദ്ദിച്ചത്. പറഞ്ഞ കാര്യങ്ങള്‍ അനുസരിക്കാത്തതിനും വീട്ടില്‍നിന്നു പുറത്തു പോയതിനുമാണ് ക്രൂരത. വടികൊണ്ട് പലതവണ കുട്ടിയെ മര്‍ദിക്കുന്നത് കണ്ടതോടെ അമ്മ തടയുകയായിരുന്നു. എന്നാല്‍, സുധീര്‍ പിന്മാറാന്‍ തയ്യാറായില്ല. കുട്ടിയെ ഒറ്റക്കാലില്‍ നിര്‍ത്തി ചവിട്ടുകയും മുഖത്ത് പലതവണ അടിക്കുകയും ചെയ്തു. തലകുത്തി നിര്‍ത്തിയും ക്രൂരത തുടര്‍ന്നു.

അമ്മയാണ് മകനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഫോര്‍ട്ട് കൊച്ചി പോലീസ് കുട്ടിയുടെ വീട്ടിലെത്തി സുധീറിനെ കസ്റ്റഡിയിലെടുത്തു. സുധീര്‍ സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ ബഹളമുണ്ടാക്കാറുണ്ടെന്നും ഭാര്യയെ മര്‍ദിക്കാറുണ്ടെന്നും പോലീസ് പറഞ്ഞു. മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത്. പ്രതി സുധീറിനെ ഇന്നു കോടതിയില്‍ ഹാജരാക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.