ജിസിസി: യുഎഇയില്‍ ഇന്നലെ 1452 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1422 പേർ രോഗമുക്തി നേടി. മൂന്ന് മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു.186370 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. യുഎഇയില്‍ ഇതുവരെ 543610 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. ഇതില്‍ 523778 പേർ രോഗമുക്തരായി. 1626 പേരുടെ മരണവും റിപ്പോർട്ട് ചെയ്തു.
അതേസമയം യുഎഇയില്‍ വാക്സിനേഷനും പുരോഗമിക്കുകയാണ്. ഇന്നലെ 23115 വാക്സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്. ഇതുവരെ 11445680 വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. 100 പേർക്ക് 115.73 എന്ന ശരാശരിയിലാണ് യുഎഇയില്‍ വാക്സിന്‍ വിതരണം നടക്കുന്നത്.
സൗദി അറേബ്യയില്‍ 927 പേരില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. 1608 പേരാണ് രോഗമുക്തി നേടിയത്. 12 മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. റിയാദില്‍ 265 പേർക്കും മക്കയില്‍ 262 പേർക്കും കിഴക്കന്‍ പ്രവിശ്യയില്‍ 128 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സൗദിയില്‍ ഇതുവരെ 431432 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 415747 പേർ രോഗമുക്തി നേടി. 1323 മരണവും ഇതുവരെ റിപ്പോർട്ട് ചെയ്തു. 11206688 വാക്സിന്‍ ഡോസുകളാണ് ഇതുവരെ വിതരണം ചെയ്തത്. 8551 ആണ് ആക്ടീവ് കേസുകള്‍. ഇതില്‍ തന്നെ 1323 പേർ ഗുരുതരാവസ്ഥയിലാണ്.
ഖത്തറില്‍ 244 പേരിലാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 6393 ആണ് ആക്ടീവ് കേസുകള്‍. 590 പേർ രോഗമുക്തി നേടുകയും ചെയ്തു. രണ്ട് മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. 14139 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് 244 പേർക്ക് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 212667 പേർക്കാണ് കോവിഡ് സ്ഥിരികരിച്ചിട്ടുളളത്. 205750 പേർ രോഗമുക്തി നേടി. 524 മരണവും ഇതുവരെ റിപ്പോർട്ട് ചെയ്തു.
ബഹ്റിനില്‍ 1369 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 1279 പേർ രോഗമുക്തി നേടി. 17 മരണവും റിപ്പോർട്ട് ചെയ്തു. 15505 ആണ് ആക്ടീവ് കേസുകള്‍. ബഹ്റനില്‍ ഇതുവരെ 826748 പേർ വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചപ്പോള്‍ 621215 പേർ രണ്ടാം ഡോസും സ്വീകരിച്ചുകഴിഞ്ഞു. രാജ്യത്ത് ഇതുവരെ 181237 പേർ രോഗമുക്തി നേടി. 732 മരണവും ഇതുവരെ റിപ്പോർട്ട് ചെയ്തു.
കുവൈറ്റില്‍ ഇന്നലെ 763 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതർ 290,006 ആയി. 7187 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് 763 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 7 മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. 1191 ആണ് രോഗമുക്തി നേടിയവരുടെ എണ്ണം. രാജ്യത്ത് ഇതുവരെ 275745 പേർ രോഗമുക്തി നേടിയപ്പോള്‍ 1681 ആണ് കോവിഡ് വന്ന് മരിച്ചവർ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.