570 സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ആപ്പ് താം പുറത്തിറക്കി അബുദാബി

570 സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ആപ്പ് താം പുറത്തിറക്കി അബുദാബി

അബുദാബി: സർക്കാരിന്റെ സേവനങ്ങള്‍ ലഭിക്കുന്ന മൊബൈല്‍ ആപ്പ് താം (TAMM) പുറത്തിറക്കി. 570 സർക്കാർ സേവനങ്ങള്‍ ഒരൊറ്റ ആപ്പിലൂടെ ലഭ്യമാകുമെന്നതാണ് പ്രത്യേകത. ബാക്കിയുളളവ കൂടി ആപ്പില്‍ വരും ദിവസങ്ങളില്‍ ഉള്‍പ്പെടുത്തും.

വിവിധ ഓഫീസുകളിലേക്ക് എത്താതെ തന്നെ സർക്കാർ സേവനങ്ങള്‍ ലഭ്യമാകുമെന്നുളളത് ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സർക്കാർ പിന്തുണ വിഭാഗം ചെയർമാൻ അലി റാഷിദ് അൽ കെത്ബി പറഞ്ഞു.

ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയ്മെന്റ്, ലൈസൻസ് പുതുക്കൽ, ബിൽഡിങ് പെർമിറ്റ് പുതുക്കൽ, പ്രഫഷനൽ ലൈസൻസ്, വിദ്യാഭ്യാസ-ആരോഗ്യ സേവനങ്ങൾ തുടങ്ങിയവയൊക്കെ ആപ്പില്‍ ലഭ്യമാണ്. ഇടപാട് നടത്താനുളള ശരാശരി സമയം ആറ് മിനിറ്റാണ്. ആപ്പിള്‍ ഗൂഗിള്‍ സ്റ്റോറുകളില്‍ നിന്ന് താം ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.