ബംഗാള്‍ അക്രമം: ജനങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ പോകാന്‍ ഭയക്കുന്ന സ്ഥിതിയെന്ന് ഗവര്‍ണര്‍

ബംഗാള്‍ അക്രമം: ജനങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ പോകാന്‍ ഭയക്കുന്ന സ്ഥിതിയെന്ന് ഗവര്‍ണര്‍

ബംഗാള്‍: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം വ്യാപകമായി അക്രമം നടന്ന ബംഗാളില്‍ ജനങ്ങള്‍ പോലീസ് സ്റ്റേഷനില്‍ പോലും പോകാന്‍ ഭയക്കുന്ന സ്ഥിതിയെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍. പോലീസുകാര്‍ ഭരണകക്ഷി നേതാക്കളെ ഭയന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും ഗവര്‍ണര്‍ ആരോപിച്ചു. അക്രമത്തെ തുടര്‍ന്ന് അസമിലേക്ക് പലായനം ചെയ്ത ബംഗാളിലെ ജനങ്ങളെ അഭയാര്‍ത്ഥി ക്യാമ്പുകളിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവിടെ നാടകീയ രംഗങ്ങളാണ് ഉണ്ടായത്. സ്ത്രീകള്‍ ഗവര്‍ണ്ണറുടെ കാലില്‍ കെട്ടിപ്പിടിച്ചു കരഞ്ഞത് വൈകാരിക രംഗങ്ങള്‍ക്കിടയാക്കി. തിരികെ ബംഗാളിലേക്ക് വരാന്‍ ജനങ്ങളോട് നിര്‍ബന്ധിച്ചതായി ഗവര്‍ണര്‍ പറഞ്ഞു. പലരും ഭയന്ന് പിന്‍മാറുകയാണ്. ഇക്കാര്യം മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി സംസാരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.