പന്ത്രണ്ടാം മാർപ്പാപ്പ വി. സോറ്റര്‍ (കേപ്പാമാരിലൂടെ ഭാഗം -13 )

പന്ത്രണ്ടാം മാർപ്പാപ്പ വി. സോറ്റര്‍ (കേപ്പാമാരിലൂടെ ഭാഗം -13 )

വി. അനിസേറ്റസ് മാര്‍പ്പാപ്പയുടെ കാലശേഷം തിരുസഭയുടെ ഇടയസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട വി. സോറ്റര്‍ മാര്‍പ്പാപ്പ ഇറ്റാലിയന്‍ സ്വദേശിയായിരുന്നു. സോറ്റര്‍ എന്ന ഗ്രീക്ക് നാമത്തിന്റെ അര്‍ത്ഥം രക്ഷകന്‍ എന്നാണ്. അദ്ദേഹത്തിന്റെ ഭരണകാലം ഏ.ഡി. 166 മുതല്‍ 174വരെ നീണ്ടുനിന്നു.
വിവാഹം സാധുവാകുന്നത് ഒരു വൈദികന്‍ വിവാഹം ആശീര്‍വദിക്കുമ്പോള്‍ മാത്രമാണ് എന്ന് സോറ്റര്‍ മാര്‍പ്പാപ്പ അസന്നിഗ്ദമായി പ്രഖ്യാപിച്ചു. ഇപ്രകാരം വിവാഹം എന്നത് പവിത്രമായി കാണപ്പെടെണ്ടതാണ് എന്നും ക്രിസ്തുവിനാല്‍ സ്ഥാപിതമായ ഒരു കൂദാശയാണ് എന്നും അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു. വി. സോറ്റര്‍ മാര്‍പ്പാപ്പയുടെ കാലം വരെ ക്രിസ്ത്യാനികള്‍ ക്രിസ്തുവിന്റെ ഉത്ഥാനതിരുനാള്‍ എല്ലാ ഞായറാഴ്ച്ചകളിലും ആചരിച്ചിരുന്നു. എന്നാല്‍ മാര്‍പ്പാപ്പ ക്രിസ്തുവിന്റെ ഉത്ഥാനതിരുനാള്‍ വര്‍ഷത്തില്‍ ഒന്ന് അത്യാഘോഷപൂര്‍വ്വം കൊണ്ടാടണമെന്ന് കല്പിച്ചു. അന്നുമുതലാണ് തിരുസഭയില്‍ ഉത്ഥാനതിരുന്നാളായി ഈസ്റ്റര്‍ ദിനം കൊണ്ടാടുവാന്‍ ആരംഭിച്ചത്. 

വി. സോറ്റര്‍ മാര്‍പ്പാപ്പയുടെ കാലത്താണ് തിരുസഭയെ പിടച്ചുകുലുക്കിയ മറ്റൊരു പാഷണ്ഡതയായ മൊണ്ടാനിസം ഏഷ്യാമൈനറില്‍ ഉദയം ചെയ്തത്. മൊണ്ടാനൂസ് എന്ന വ്യക്തി വി. യോഹനാന്റെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ക്രിസ്തുനാഥന്‍ വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവ് താനാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് വന്നു. അതുപ്പോലെതന്നെ ക്രിസ്തുവിന്റെ രണ്ടാം ആഗമനം ആസന്നമായെന്നും ഏഷ്യാമൈനറിലെ ഫൃഖ്യാ എന്ന സ്ഥലത്ത് ക്രിസ്തു രണ്ടാമത് പ്രത്യക്ഷപ്പെടുമെന്നും പഠിപ്പിച്ചു. വിവാഹം തിന്മയാണെന്നും കഠിനമായ തപശ്ചര്യകള്‍ വഴി എല്ലാവരും തങ്ങളെതന്നെ ശുദ്ധികരിക്കണമെന്നും പ്രചരിപ്പിക്കുകയും ചെയ്തു. ഏഷ്യാമൈനറിലാണ് ഈ പാഷണ്ഡത ആരംഭിച്ചതെങ്കിലും വളരെവേഗം ഈ പഠനങ്ങള്‍ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും റോമില്‍ ശക്തമായി പഠിപ്പിക്കപ്പെടുകയും ചെയ്തു. തിരുസഭയുടെ പഠനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമെതിരാണ് ഈ പഠനങ്ങള്‍ എന്നു ബോധ്യപ്പെട്ട സോറ്റര്‍ മാര്‍പ്പാപ്പ മൊണ്ടാനിസത്തിനെതിരെ ശക്തമായി പ്രതികരിച്ചു. 

സഭാപരമ്പര്യമനുസരിച്ച് വി. സോറ്റര്‍ മാര്‍പ്പാപ്പ ഏ.ഡി. 174-ല്‍ രക്തസാക്ഷിത്വ മകുടം ചൂടി. തിരുസഭ അദ്ദേഹത്തിന്റെ തിരുനാള്‍ ഏപ്രില്‍ 22-ാം തീയതി ആചരിക്കുന്നു.


ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.