ചിലരുണ്ട്, സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് പ്രചോദനമേകുന്നവര്‍. സമൂഹത്തിന് ഇവര്‍ നല്‍കുന്ന കരുത്തും പ്രകാശവും ചെറുതല്ല. തളാരത്ത ആത്മവിശ്വാസം ഉള്ളിലുണ്ടെങ്കിലും എന്തും നേടിയെടുക്കാന്‍ സാധിക്കുമെന്ന് ജീവിതം കൊണ്ട് തെളിയിച്ചിരിക്കുകയാണ് ഒരു യുവതി.
ജെയന്‍സ് ആന്‍ഡ്രേഡ്‌സ് എന്നാണ് ഈ യുവതിയുടെ പേര്. ക്ലീനിങ്, മോല്‍നോട്ട ജോലിയില്‍ നിന്നും അതേ ആശുപത്രിയില്‍ നഴ്‌സായ ജെയന്‍സ് ആന്‍ഡ്രേഡ്‌സിന്റെ ജീവിതം പലര്‍ക്കും പ്രചോദനമാണ്. ന്യൂയോര്‍ക്കിലെ ബഫാലോ സ്വദേശിനിയാണ് ജെയന്‍സ് ആന്‍ഡ്രേഡ്‌സ്.
പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മസാചുസെറ്റ്‌സിലെ ബേസ്റ്റേറ്റ് മെഡിക്കല്‍ സെന്ററില്‍ കസ്‌റ്റോഡിയല്‍ സ്റ്റാഫായി ജെയന്‍സ് ആന്‍ഡ്രേഡ്‌സ് എത്തി. ചെയ്യുന്ന ജോലിയോട് വിശ്വസ്തതും അര്‍പ്പണ ബോധവും സമര്‍പ്പിച്ച ജെയന്‍സ് ആന്‍ഡ്രേഡ്‌സ് ഏവര്‍ക്കും പ്രിയപ്പെട്ടവളായിരുന്നു. എന്നാല്‍ ക്ലീനിങ് ജോലി ഭംഗിയായി നിര്‍വഹിച്ചപ്പോഴും ആരോഗ്യരംഗത്തുള്ള അഭിരുചിയും പ്രകടിപ്പിച്ചു.
അങ്ങനെ അതേ ആശുപത്രിയില്‍ നിന്നും ജെയന്‍സ് ആന്‍ഡ്രേഡ്‌സ് നഴ്‌സിങ്ങില്‍ ബിരുദം നേടി. ഇന്ന് അതേ ആശുപത്രിയില്‍ ട്രോമോ സര്‍ജറി വിഭാഗത്തിലെ നഴ്‌സാണ് ജെയന്‍സ് ആന്‍ഡ്രേഡ്‌സ് എന്ന യുവതി. പത്ത് വര്‍ഷത്തെ കഠിനാധ്വാനത്തിന് ഒടുവില്‍ ഫലം ലഭിച്ചു എന്നു കുറിച്ചുകൊണ്ട് ജെയന്‍സ് ആന്‍ഡ്രേഡ്‌സ് തന്റെ തിരിച്ചറിയല്‍ കാര്‍ഡുകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.
ആശുപത്രിയില്‍ താന്‍ തൂപ്പു ജോലി ചെയ്യുമ്പോഴും രോഗികളെ പരിചരിക്കുന്ന കാര്യങ്ങള്‍ സൂക്ഷമം നിരീക്ഷിച്ചു. അതാണ് തനിക്ക് കൂടുതല്‍ കരുത്തായതെന്നും ജെയന്‍സ് ആന്‍ഡ്രേഡ്‌സ് പറയുന്നു. തന്റെ ജീവിതം കൊണ്ട് മികച്ച മാതൃക നല്‍കിയിരിക്കുകയാണ് ഈ യുവതി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.