വാക്‌സിനേഷന് താമസം; വിസ നഷ്ടപ്പെടുമെന്ന പേടിയില്‍ വിദേശ മലയാളികള്‍

വാക്‌സിനേഷന് താമസം; വിസ  നഷ്ടപ്പെടുമെന്ന പേടിയില്‍ വിദേശ മലയാളികള്‍

തൃശൂർ: കോവിഡ് രണ്ടാം തരംഗത്തിനു മുൻപായി ആയിരക്കണക്കിനു വിദേശ മലയാളികളാണ് നാട്ടിൽ അവധിക്കെത്തിയത്. തിരികെ പോകാനാവാതെ ഇവർ നാട്ടിൽ തന്നെ താങ്ങേണ്ട അവസ്ഥയിലാണ്. എന്നാൽ വാക്സിനേഷനിലെ കാലതാമസം കാരണം തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിൽ ഇവർക്കുണ്ട്.

രണ്ട് ഘട്ട വാക്സിനേഷനും പൂർത്തിയാക്കിയതിന്റെ രേഖയുണ്ടെങ്കിൽ മാത്രമേ ഗൾഫ് രാജ്യങ്ങളിലേക്കും മറ്റും പ്രവേശിക്കാനാകൂ. ആറ് മാസത്തിനുള്ളിൽ മടങ്ങിയില്ലെങ്കിൽ വിസ റദ്ദാകും. പലരും നാലുമാസം കഴിഞ്ഞതോടെ ആശങ്കയിലായി.

18 മുതൽ 40 വരെ പ്രായമായവരിൽ വാക്സിനേഷൻ ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. ആദ്യ ഡോസ് ഇപ്പോൾ എടുത്താൽ മാത്രമേ ആറുമാസം തികയും മുൻപ് രണ്ടാം ഡോസും പൂർത്തീകരിച്ച് വിദേശത്തേക്കു മടങ്ങാനാകൂ.
നാട്ടിലുള്ള വിദേശ മലയാളികൾക്കു പ്രായപരിധി നോക്കാതെ തന്നെ വാക്സിനേഷനിൽ മുൻഗണന നൽകണമെന്നാണ് ഇവരുടെ ആവശ്യം.

18–40 പ്രായ പരിധിയിലുള്ള ആയിരക്കണക്കിനു ഗൾഫ് മലയാളികൾ ഇപ്പോൾ നാട്ടിലുണ്ട്. വാക്സീൻ റജിസ്ട്രേഷനു പോലും ഇതുവരെ പലർക്കും കഴിഞ്ഞിട്ടില്ല. വിദേശത്തു ജോലി ചെയ്യുന്നതിൽ കൂടുതൽ പേരും ഈ പ്രായപരിധിയിലുള്ളവരാണെങ്കിലും ഇവർക്ക് ഇതുവരെ മുൻഗണന ലഭിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.