കണ്ണൂര്‍: ഫ്രാന്‍സിസ് പാപ്പായുടെ അപ്പസ്‌തോലിക ലേഖനം 'ആന്റിക്കും മിനിസ്‌തേരിയും ഒരു കാലിക വായന' എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. തലശ്ശേരി ആല്‍ഫ ഇന്‍സ്റ്റിറ്റ്യൂട്ടും സീറോ മലബാര്‍ വിശ്വാസ പരിശീലന കമ്മീഷനും സംയുക്തമായാണ് വെബിനാര്‍ നടത്തുന്നത്. ദൈവശാസ്ത്ര പഠിതാക്കള്‍ക്കും വിശ്വാസ പരിശീലകര്‍ക്കും അജപാലകര്‍ക്കും ഇതില്‍ പങ്കെടുക്കാം.
സൂം പ്ലാറ്റ്‌ഫോമിലൂടെ സംഘടിപ്പിക്കുന്ന വെബിനാര്‍ 2021 മെയ് 23 ഞായര്‍ രാത്രി 9 മുതല്‍ 10.30 വരെയാണ്. ആല്‍ഫ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡോ. ഫിലിപ്പ് കവിയില്‍ സ്വാഗതം ചെയ്യുന്ന വെബിനാര്‍, സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.വിശ്വാസപരിശീലന കമ്മീഷന്‍ സെക്രട്ടറി ഡോ. തോമസ് മേല്‍വെട്ടത്താണ് വിഷയാവതരണം.
വിശ്വാസപരിശീലനം ഒരു ചരിത്രവിശകലനം എന്ന വിഷയത്തില്‍ വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോര്‍ജ് ഞറളക്കാട്ട്, ആന്റിക്കും മിനിസ്‌തേരിയും: ഒരു വിശകലനം എന്ന വിഷയത്തില്‍ തലശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി, മതബോധന ശുശ്രൂഷയുടെ ആധുനിക രൂപങ്ങള്‍ എന്ന വിഷയത്തില്‍ ആല്‍ഫ ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ടോം ഓലിക്കരോട്ട് എന്നിവര്‍ ക്ലാസുകള്‍ നയിക്കും. തലശ്ശേരി അതിരൂപത വിശ്വാസപരിശീലന കേന്ദ്രം ഡയറക്ടര്‍ ഡോ. ജേക്കബ്ബ് വെണ്ണായപ്പിള്ളില്‍ നന്ദി അര്‍പ്പിക്കുന്നതോടെ വെബിനാറിന് സമാപനം കുറിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.