ലൂക്കാ 1:50 അവിടുത്തെ ഭക്തരുടെമേൽ തലമുറകൾതോറും അവിടുന്ന് കരുണ വർഷിക്കും.
മറിയത്തിന്റെ സ്തോത്രഗീതത്തിലെ വാക്കുകളാണിവ. എന്താണ് ദൈവഭക്തി എന്ന് യാക്കോബ് ശ്ലീഹായുടെ ലേഖനത്തിൽ നാം വായിക്കുന്നു. പിതാവായ ദൈവത്തിന്റെ മുൻപിൽ പരിശുദ്ധവും നിഷ്ക്കളങ്കവുമായ ഭക്തി ഇതാണ്, അനാഥരുടെയും വിധവകളുടെയും ഞെരുക്കങ്ങളിൽ അവരുടെ സഹായത്തിനെത്തുക. ലോകത്തിന്റെ കളങ്കമേൽക്കാതെ തന്നെത്തന്നെ കാത്തുസൂക്ഷിക്കുക (യാക്കോ 1:27).
ദൈവഭക്തി നമ്മെ ജീവനിലേക്കു നയിക്കുന്നു (സുഭാ 19 :23). ദൈവഭക്തിയിൽ ജീവിക്കുന്നവർക്ക് നിരവധി വാഗ്ദാനങ്ങൾ ദൈവം ഒരുക്കിവച്ചിട്ടുള്ളതായി വചനത്തിൽ നാം വായിക്കുന്നു.
തന്റെ ഭക്തന്മാരുടെ ആഗ്രഹം അവിടുന്ന് സഫലമാക്കുന്നു. അവിടുന്ന് അവരുടെ നിലവിളികേട്ട് അവരെ രക്ഷിക്കുന്നു (145: 19).
ദൈവഭക്തിയാണ് ബലിഷ്ഠമായ ആശ്രയം. സന്താനങ്ങൾക്ക് അത് അഭയസ്ഥാനമായിരിക്കുകയും ചെയ്യും (സുഭാ 14 : 26).
ദൈവീകകരുണ നമ്മുടെ ജീവിതത്തിലേക്ക് ഒഴുകുവാൻ, സഹജീവികളോട് കരുണയുള്ളവരായിരിക്കണം എന്ന് സുവിശേഷഭാഗ്യങ്ങളിലൂടെ ഈശോ നമ്മെ പഠിപ്പിക്കുന്നു. എന്തെന്നാൽ, കരുണയുള്ളവർ ഭാഗ്യവാന്മാർ അവർക്ക് കരുണ ലഭിക്കും(മത്തായി 5 :7).
പരിശുദ്ധാത്മാവിന്റെ ഏഴു ദാനങ്ങളിൽ ഒന്നാണ് ദൈവഭക്തി എന്ന് സഭ നമ്മെ പഠിപ്പിക്കുന്നു. ഒരിക്കലും അവസാനിക്കാത്ത, ഓരോ പ്രഭാതത്തിലും പുതിയതായ ദൈവവത്തിന്റെ കരുണ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുവാൻ , തലമുറകൾ അനുഗ്രഹിക്കപ്പെടുവാൻ, ദൈവഭക്തി എന്ന ദാനം നൽകി അനുഗ്രഹിക്കണമേ എന്ന് പരിശുദ്ധ അമ്മ വഴി മഹാകരുണയായ ദൈവത്തോട് നമുക്ക് യാചിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.