കുട്ടികളിലെ കോവിഡ് വ്യാപനസാധ്യത കൂടുതൽ ; ലക്ഷണങ്ങളുണ്ടാകില്ലെന്ന് പഠനങ്ങൾ

കുട്ടികളിലെ കോവിഡ് വ്യാപനസാധ്യത കൂടുതൽ ; ലക്ഷണങ്ങളുണ്ടാകില്ലെന്ന്  പഠനങ്ങൾ

ന്യൂഡൽഹി: കുട്ടികളിൽ കോവിഡ് ബാധിച്ചാൽ കാര്യമായ ലക്ഷണങ്ങളുണ്ടാകില്ലെന്നാണു പഠനങ്ങൾ സൂചിപ്പിക്കുന്നതെന്നും വ്യാപനസാധ്യത വർധിപ്പിക്കുമെന്നും നിതി ആയോഗ് അംഗം ഡോ. വി.കെ. പോൾ. കോവിഡിന്റെ മൂന്നാം തരംഗമുണ്ടായാൽ കുട്ടികളെയും ബാധിച്ചേക്കുമെന്ന് ആരോഗ്യവിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ഇതു സംബന്ധിച്ച കൂടുതൽ പഠനവിവരങ്ങൾ പുറത്തുവരുന്നത്.

രോഗലക്ഷണങ്ങൾ പ്രകടമാകാത്തതിനാൽ കുട്ടികളിൽ നിന്നു മറ്റുള്ളവരിലേക്കു കോവിഡ് പടരാനുള്ള സാധ്യത കൂടുതലാണ്. 10 വയസിനു മുകളിലുള്ള കുട്ടികളിലാണു കോവിഡ് ബാധിക്കുന്നതെന്നാണ് സെറോ സർവേ ഫലങ്ങൾ പറയുന്നത്.

കുട്ടികൾക്കു കൂടുതൽ കടുത്ത വൈറസ് ബാധയുണ്ടാകാനുള്ള സാധ്യത വൈറസ് വകഭേദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഡോ. വി.കെ. പോൾ പറഞ്ഞു. രണ്ട് –18 വയസ്സുകാരിൽ കോവാക്സിൻ ട്രയൽ രണ്ടാഴ്ചയ്ക്കുള്ളിൽ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.