സത്യപ്രതിജ്ഞാ സ്റ്റേഡിയത്തിലെ ജോലിക്കാരന് കോവിഡ്; രണ്ട് പേര്‍ നിരീക്ഷണത്തില്‍

സത്യപ്രതിജ്ഞാ സ്റ്റേഡിയത്തിലെ ജോലിക്കാരന് കോവിഡ്; രണ്ട് പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നാളെ നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിന്റെ പണികൾക്കായി എത്തിയ ജീവനക്കാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇലക്‌ട്രിക്കല്‍ ജോലികളുടെ സഹായത്തിന് എത്തിയ വ്യക്തിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

സൈറ്റില്‍ വച്ച്‌ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെയും ഒപ്പമുള്ള രണ്ട് പേരെയും നിരീക്ഷണത്തിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നാളെ വൈകുന്നേരം മൂന്നരയ്‌ക്കാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടത്തപ്പെടുന്നത്. 500 പേരെ ക്ഷണിച്ച്‌ വരുത്തിയുളള ചടങ്ങ് ഇതിനോടകം വലിയ വിവാദങ്ങള്‍ക്ക് സൃഷ്ടിച്ചിട്ടുണ്ട്. ഇതിനിടെയാണ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

അഞ്ഞൂറ് പേരില്‍ കുറച്ച്‌ ആളുകളെ വിളിച്ച്‌ ചടങ്ങ് നടത്താന്‍ കോവിഡ് വ്യാപനത്തിനിടയിലും എല്‍ ഡി എഫ് നേതൃത്വമോ സര്‍ക്കാരോ തയ്യാറായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.