സാംസ്കാരിക വിസ നടപ്പാക്കാൻ ദുബായ് കൾച്ചർ ഡിപ്പാർട്ട്മെന്റും ജിഡിആർഎഫ്എയും കരാറിൽ ഒപ്പിട്ടു

സാംസ്കാരിക വിസ നടപ്പാക്കാൻ ദുബായ് കൾച്ചർ ഡിപ്പാർട്ട്മെന്റും ജിഡിആർഎഫ്എയും കരാറിൽ ഒപ്പിട്ടു

ദുബൈ : യുഎഇ വൈസ് പ്രസിഡണ്ടും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2019 പ്രഖ്യാപിച്ച സാംസ്കാരിക വിസ നടപ്പിലാക്കാൻ ഒരുങ്ങി ദുബായ്. ഇതുമായി ബന്ധപ്പെട്ട് ദുബൈ കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റിയും (ദുബൈ കൾച്ചർ ) ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സും കരാറിൽ ഒപ്പുവെച്ചു.സംസ്കാരം കല എന്നീ മേഖലകളിലെ നിക്ഷേപകർക്കും, സംരംഭകർക്കും, ഈ രംഗത്ത് പ്രത്യേക കഴിവുള്ളവർക്കും രാജ്യത്ത് താമസ അനുമതി നൽകുന്ന സംവിധാനമാണ് സാംസ്കാരിക വിസ കരാറിൽ ഇരു വകുപ്പിന്റെ ഉനത മേധാവികൾ ഒപ്പുവെച്ചു. ലോകത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു വിസ നടപ്പിലാക്കുന്നത്


ഫോട്ടോ : സാംസ്കാരിക വിസ നടപ്പിലാക്കാൻ ദുബായ് കൾച്ചർ ഡിപ്പാർട്ട്മെന്റ്, ജിഡിആർഎഫ്എ ദുബൈ ഉന്നത മേധാവികൾ കരാറിൽ ഒപ്പുവെക്കുന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.