അബൂജ : നൈജീരിയയിലെ കടുന സംസ്ഥാനത്തെ ചിക്കുൻ ലോക്കൽ ഗവൺമെന്റ് ഏരിയയിൽ സായുധ കൊള്ളക്കാർ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിന്റെ ആരാധനാലയം കത്തിച്ചു. കുർമിൻ കാസോയ്ക്ക് സമീപമുള്ള ഉങ്‌വാൻ ഗൈഡ കമ്മ്യൂണിറ്റിക്കെതിരെ നടന്ന ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും നിരവധി വീടുകൾ കത്തിക്കുകയും ചെയ്തു.
ആഭ്യന്തര സുരക്ഷ കമ്മീഷണർ സാമുവൽ അരുവാൻ ആക്രമണം സ്ഥിരീകരിച്ചു. ആരാധനാലയത്തിന് നേരെയുണ്ടായ ആക്രമണത്തെ ഗവർണർ നസീർ എൽ-റൂഫായ് അപലപിച്ചു. അക്രമികൾ വരുത്തിയ നാശനഷ്ടങ്ങളെക്കുറിച്ച് അടിയന്തരമായി വിലയിരുത്താൻ സ്റ്റേറ്റ് എമർജൻസി മാനേജ്‌മെന്റ് ഏജൻസിക്ക് നിർദേശം നൽകുകയും ചെയ്തു.
ചിക്കുൻ ലോക്കൽ ഗവൺമെന്റ് ഏരിയയിൽ തന്നെ കാസോ ഗ്രാമത്തിനടുത്തുള്ള വക്വോഡ്ന സമുദായത്തിന് നേരെ ആക്രമണം നടത്തിയ സായുധ കൊള്ളക്കാരിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര സുരക്ഷാ കമ്മീഷണർ അറിയിച്ചു. കടുന-കാച്ചിയ റോഡിൽ വച്ച് ആംഗ്ലിക്കൻ ചർച്ചിലെ 19 വനിതാ അംഗങ്ങൾ ഉൾപ്പെടെ 25 യാത്രക്കാരെ തട്ടിക്കൊണ്ടുപോയി ഒരു മാസം കഴിഞ്ഞാണ് ഇപ്പോഴത്തെ ആക്രമണം അരങ്ങേറിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.