തിരുവനന്തപുരം: സത്യപ്രതിജ്ഞ കഴിഞ്ഞെത്തുന്ന പുതിയ മന്ത്രിമാര്‍ക്കുള്ള 21 കാറുകളും ഓഫിസും തയ്യാറായി. എല്ലാവര്‍ക്കും ഇന്നോവ ക്രിസ്റ്റ കാര്‍ തന്നെ നല്‍കാനാണ് ടൂറിസം വകുപ്പിന്റെ തീരുമാനം. 19 പേര്‍ക്കും പുതിയ മോഡലായ ഇന്നോവ ക്രിസ്റ്റ തന്നെ നല്‍കും. രണ്ടു പേര്‍ക്ക് പഴയ മോഡലാണ്. പുതിയ ക്രിസ്റ്റ വരുന്ന മുറയ്ക്ക് അത് മാറ്റി നല്‍കും.
നോര്‍ത്ത് ബ്ലോക്ക്, നോര്‍ത്ത് സാന്‍വിച്ച് ബ്ലോക്ക്, സൗത്ത് ബ്ലോക്ക്, സൗത്ത് സാന്‍വിച്ച് ബ്ലോക്ക്, അനക്‌സ് ഒന്ന്, രണ്ട് എന്നിവിടങ്ങളിലായാണ് പുതിയ മന്ത്രി ഓഫിസുകള്‍. ഇതില്‍ മുഖ്യമന്ത്രിയുടെ ഓഫിസുള്ള നോര്‍ത്ത് ബ്ലോക്കിലാണ് കെ.രാജന്‍, റോഷി അഗസ്റ്റിന്‍, പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍, കെ.കൃഷ്ണന്‍കുട്ടി എന്നിവരുടെ ഓഫിസുകള്‍. സെക്രട്ടറിയേറ്റ് ഹൗസ് കീപ്പിങ് വിഭാഗമാണ് അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പുതിയ മന്ത്രിമാര്‍ക്കുള്ള ഓഫിസുകള്‍ ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരും ഔദ്യോഗിക വാഹനങ്ങള്‍ 17ാം തീയതിയോടെ തിരിച്ചേല്‍പ്പിച്ചിരുന്നു.മന്ത്രിമാരുടെ വാഹനങ്ങളുടെ നമ്പര്‍ നല്‍കുന്നത് പൊതുഭരണ വകുപ്പാണ്. ഇന്നു വൈകുന്നേരത്തോടെ അവര്‍ക്കുള്ള വണ്ടി വരുന്ന മുറയ്ക്ക് നമ്പര്‍ നല്‍കും. കഴിഞ്ഞ തവണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള മൂന്നു മന്ത്രിമാര്‍ കൊറോള ആള്‍ട്ടിസ് കാര്‍ ഉപയോഗിച്ചിരുന്നു. ഇവ ഇനി ടൂറിസം വകുപ്പിന്റെ ആവശ്യങ്ങള്‍ക്കാകും ഉപയോഗിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.