കാര്‍ഷിക നിയമം: 'ഞങ്ങളോട് സംസാരിക്കൂ, ആവശ്യങ്ങള്‍ അംഗീകരിക്കൂ'വെന്ന് കര്‍ഷകര്‍

കാര്‍ഷിക നിയമം: 'ഞങ്ങളോട് സംസാരിക്കൂ, ആവശ്യങ്ങള്‍ അംഗീകരിക്കൂ'വെന്ന് കര്‍ഷകര്‍

ന്യുഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ കഴിഞ്ഞ ആറ് മാസത്തോളമായി നടക്കുന്ന സമരം ഇപ്പോഴും തുടരുകയാണ്. ഇതിനിടെ പലരും മരണത്തിന് കീഴടങ്ങി. ഇപ്പോള്‍ കര്‍ഷകര്‍ പറയുന്നത് ഞങ്ങളുടെ രോഗികളെ പരിശോധിക്കേണ്ട, ഞങ്ങളോട് സംസാരിക്കൂ, ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കൂവെന്നാണ്.

കര്‍ഷക പ്രതിഷേധത്തില്‍ നിരവധി ആളുകള്‍ രക്തസാക്ഷികളായി. നിരവധി പേര്‍ക്ക് ജോലി ഉപേക്ഷിക്കേണ്ടിവന്നു. സ്വന്തം പൗരന്മാരോട് എത്ര മനുഷ്യത്വ രഹിതമായാണ് സര്‍ക്കാര്‍ പെരുമാറുന്നത്. രാജ്യത്തെ കര്‍ഷകരുടെ ക്ഷേമം സര്‍ക്കാരിന് പ്രധാനമാണെങ്കില്‍ അവരോട് സംസാരിക്കാന്‍ തയ്യാറാവണം. അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം. സംയുക്ത കിസാന്‍ സംഘടന ആവശ്യപ്പെട്ടു. ഹരിയാന, പഞ്ചാബ്, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയിലെ അതിര്‍ത്തിയില്‍ പ്രതിഷേധിക്കാനെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.