കോവിഡ് ബാധിച്ച് മലയാളി കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു

കോവിഡ് ബാധിച്ച് മലയാളി കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു

ഗുജറാത്ത്: അഹമ്മദാബാദിലെ തൽ‌തേജിലെ ശിവധാര അപ്പാർട്ടുമെന്റിൽ താമസിക്കുന്ന തോമസ് ഫിലിപ്പ് (തോമസ്കുട്ടി - 47) കോവിഡ് ബാധിച്ച് മരിച്ചു. ഒരു മാസമായി അഹമ്മദാബാദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് ജില്ലയിലെ നാദപുരം വിലങ്ങാട് കരിക്കുന്നൽ കുടുംബാംഗമാണ്.

സഭയെയും ആരാധന ക്രമത്തെയും നെഞ്ചോട് ചേർത്ത് സ്നേഹിച്ച സഭാ സ്നേഹിയായ വ്യക്തിയായിരുന്നു തോമസ്.
കഴിഞ്ഞ മാസം കോവിഡ് ബാധിച്ച് ഇദ്ദേഹത്തിൻ്റെ മാതാപിതാക്കളായ കെ.ടി. ഫിലിപ്പ് (71), മേരി ഫിലിപ്പ് (66) . ഭാര്യ സ്മിത (43) എന്നിവർ മരണപ്പെട്ടിരുന്നു.

ഏക മകൻ ജോഹാൻ ഫിലിപ്പ് തോമസ്, പ്ലസ് വൺ വിദ്യാർത്ഥിയാണ് . സഹോദരങ്ങൾ: ഫാ. ജോമോൻ ഫിലിപ്പ് സി‌എം‌ഐ (ബിജ്‌നോർ). ജിസ്‌സി ഫിലിപ്പ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.