തിരുവനന്തപുരം: മന്ത്രിമാരുടെ ഓഫിസുകളില്‍ നിയന്ത്രണം ശക്തമാക്കാനൊരുങ്ങി സിപിഎം. പ്രൈവറ്റ് സെക്രട്ടറിമാരായി പാര്‍ട്ടി നോമിനിമാരെത്തന്നെ നിയമിക്കും. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു ഡപ്യൂട്ടേഷനില്‍ എത്തുന്നവരുടെ പ്രായപരിധി പരമാവധി 51 ആയിരിക്കും. പഴ്‌സനല്‍ സ്റ്റാഫില്‍ പരമാവധി 25 പേരും.
പകുതി സര്‍വീസില്‍ ഉള്ളവരും ബാക്കി പാര്‍ട്ടി നോമിനികളും. നിലവിലെ പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളില്‍ അനിവാര്യരായവരെ മാത്രമെ തുടരാന്‍ അനുവദിക്കൂ.
അതേപോലെ, പാര്‍ട്ടി ആസ്ഥാനത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കു മാനദണ്ഡങ്ങളില്‍ ഇളവുണ്ട്. മന്ത്രി വീണാ ജോര്‍ജിന്റെ പ്രൈവറ്റ് സെക്രട്ടറിയായി എകെജി സെന്ററിലെ ഓഫിസ് സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.സജീവനെ നിയമിക്കാനാണ് തീരുമാനം.
മന്തി എം.വി.ഗോവിന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായി കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഡോ.വി.പി.പി.മുസ്തഫയെ പരിഗണിക്കും. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും പെരുമാറ്റച്ചട്ടം സംബന്ധിച്ചു നിലവിലുള്ള നിര്‍ദേശങ്ങള്‍ തുടരും. കൂടാതെ ഓഫിസില്‍ എത്തുന്നവരോടു ജാഗ്രതയോടെ പെരുമാറാന്‍ മന്ത്രിമാര്‍ക്കും പഴ്‌സനല്‍ സ്റ്റാഫിനും നിര്‍ദേശം നല്‍കും. സ്ഥിരം സന്ദര്‍ശകരെ ശ്രദ്ധിക്കും. ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനു മുന്‍പ് പാര്‍ട്ടിയുടെയും പൊലീസിന്റെയും അനുവാദം മന്ത്രിമാര്‍ ഉറപ്പാക്കണം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ജാഗ്രത.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.