അറിവിന്റെ വിത്തുവിതയ്ക്കുന്ന വായനോത്സവം: ഷെയ്ഖ ജവഹിർ ബിൻത്​ മുഹമ്മദ് അൽ ഖാസിമി

അറിവിന്റെ വിത്തുവിതയ്ക്കുന്ന വായനോത്സവം: ഷെയ്ഖ ജവഹിർ ബിൻത്​ മുഹമ്മദ് അൽ ഖാസിമി

ഷാർജ: കുഞ്ഞുങ്ങളാണ് ഒരു രാജ്യത്തിന്റെ ഭാവി, അവർക്കായി അറിവിന്റെ വിത്തുകള്‍ പാകിയ ഭരണാധികാരിയാണ് ഷാർജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെന്ന് അദ്ദേഹത്തിന്റെ പത്നിയും ​സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സ് ചെയർപേഴ്‌സനുമായ ഷെയ്ഖ ജവഹിർ ബിൻത്​ മുഹമ്മദ് അൽ ഖാസിമി. ഷാർജയില്‍ നടക്കുന്ന കുട്ടികളുടെ വായനോത്സവം സന്ദർശിക്കാനായി എത്തിയപ്പോഴായിരുന്നു പ്രതികരണം.

മകൾ ഷെയ്ഖ ബിൻത്​ ബുദൂർ അൽ ഖാസിമിക്കൊപ്പമാണ് വായനോത്സവവേദിയിലേക്ക് അവരെത്തിയത്. അറിവിനേയും വായനേയും മുറുകെ പിടിച്ചുകൊണ്ട് ഷാ‍ർജയുടെ സാംസ്കാരിക പദ്ധതികളുടെ ലക്ഷ്യ പൂർത്തീകരണം അദ്ദേഹം നടപ്പിലാക്കുന്നു.എമിറേറ്റിലെ വിവിധ സാംസ്കാരിക പരിപാടികളില്‍ പ്രഥമസ്ഥാനമാണ് ഷാർജ കുട്ടികളുടെ വായന ഉത്സവത്തിനുളളത്.


വിവിധ രാജ്യങ്ങളില്‍ നിന്നുളള എഴുത്തുകാരെയും കലാകാരന്മേയും കാണാനും സംവദിക്കാനുമുളള അവസരമാണ് ഇതിലൂടെ കുട്ടികള്‍ക്ക് കൈവരുന്നത്. പുതിയ തലമുറ നന്മയുടെ മൂല്യങ്ങള്‍ ഉയർത്തിപ്പിടിച്ച് വളരുകയെന്നുളളതാണ് ഇത്തരം സാംസ്കാരിക പരിപാടികളുടെ ആത്യന്തികമായ ലക്ഷ്യമെന്നും ഷെയ്ഖ ജവാഹർ പറഞ്ഞു.


കോവിഡ് സുരക്ഷാ മുന്‍കരുതല്‍ പാലിച്ചുകൊണ്ടാണ് ഷാ‍ർജയില്‍ കുട്ടികളുടെ വായനോത്സവം നടക്കുന്നത്. 19 ന് തുടങ്ങിയ വായനോത്സവം 29 ന് അവസാനിക്കും. ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് എട്ട് വരെ പ്രവേശനം അനുവദിക്കും. ബാക്കി ദിവസങ്ങളില്‍ വൈകീട്ട് നാലുമുതല്‍ രാത്രി 10 വരെയാണ് വായനോത്സവത്തിലേക്ക് സന്ദർശകരെ അനുവദിക്കുക. രജിസ്ട്രേഷന്‍ ആവശ്യമില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.