പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാ സഖ്യത്തിന്റെ പ്രകടന പത്രിക ചൊവ്വാഴ്ച പുറത്തിറക്കും. സൗജന്യ വൈദ്യുതി, സബ്സിഡി ഗ്യാസ് സിലിന്‍ഡറുകള്‍, ഓരോ കുടുംബത്തിനും ജോലിയും ഉപജീവനവും ഉള്‍പ്പെടെതേജസ്വി യാദവിന്റെ വാഗ്ദാനങ്ങളും കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങളും ചേര്‍ന്നതായിരിക്കും പ്രകടന പത്രിക.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവും മഹാ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ തേജസ്വി യാദവും തിരഞ്ഞെടുപ്പ് ക്യാമ്പയിനിടെ ആദ്യമായി വേദി പങ്കിടുന്ന റാലി ബുധനാഴ്ചയാണ്.
ബുധനാഴ്ച മുസഫര്‍പുരിലും ദര്‍ഭംഗയിലും നടക്കുന്ന സംയുക്ത റാലികളെ തേജസ്വിയും രാഹുലും അഭിസംബോധന ചെയ്യും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും.
ബിഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം സംബന്ധിച്ച് എന്‍ഡിഎ ചോദ്യമുയര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ രാഹുല്‍ പങ്കെടുക്കുന്ന റാലി മഹാ സഖ്യത്തിന്റെ ശക്തിപ്രകടനംകൂടിയാവും എന്നാണ് വിലയിരുത്തപ്പെടുന്നത്.
ബിഹാറിലെ 243 സീറ്റുകളിലേക്ക് നവംബര്‍ ആറിനും 11 നും രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. നവംബര്‍ 14 നാണ് വോട്ടെണ്ണല്‍. ആര്‍ജെഡി 143 സീറ്റുകളിലും കോണ്‍ഗ്രസ് 61 സീറ്റുകളിലുമാണ് മത്സരിക്കുക. ബാക്കിയുള്ള സീറ്റുകളില്‍ സിപിഐ(എംഎല്‍), മുകേഷ് സാഹ്നിയുടെ വിഐപി, മറ്റ് സഖ്യകക്ഷികള്‍ എന്നിവരാണ് മത്സരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.