ജറുസലേം: ഇസ്രയേലും ഹമാസും തമ്മില്‍ ഇന്നലെ പുലര്‍ച്ചെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ കിഴക്കന്‍ ജറുസലമിലെ അല്‍ അഖ്സ പള്ളി പരിസരമായ ടെമ്പിള്‍ മൗണ്ടില്‍ ഇന്നലെ വീണ്ടും സംഘര്‍ഷമുണ്ടായി. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് ശേഷമാണ് പലസ്തീന്‍ അനുകൂലികള്‍ ഇസ്രായേല്‍ പോലീസിന് നേരെ അക്രമം അഴിച്ചുവിട്ടത്. കല്ലും കമ്പും നാടന്‍ പെട്രോള്‍ ബോംബും എറിഞ്ഞായിരുന്നു ആക്രമണം.
അല്‍ അഖ്സ പള്ളിയും ഡോം ഓഫ് ദ റോക്കും സ്ഥിതിചെയ്യുന്നിടമാണ് ടെമ്പിള്‍ മൗണ്ട്. ജൂതരുടെ ഏറ്റവും വിശുദ്ധ സ്ഥലമാണിത്. ഇവിടെ പട്രോളിംഗ് നടത്തുകയായിരുന്ന ഇസ്രയേല്‍ പോലീസിനു നേരേ ആദ്യം കല്ലേറുണ്ടായി. തുടര്‍ന്ന് പലസ്തീന്‍കാര്‍ക്കു നേര്‍ക്കു ഗ്രനേഡുകള്‍ പ്രയോഗിച്ചു. ആക്രമണം ശക്തമായതോടെ പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ച് അക്രമികളെ പിരിച്ചുവിടാന്‍ ശ്രമിച്ചു.
വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് ശേഷം ഹമാസിന്റെയും പലസ്തീന്റെയും കൊടികളും ബാനറുകളുമായി ഒരു സംഘം വിജയാഹ്ലാദത്തിന് ശ്രമിച്ചിരുന്നു. പളളിയുടെ പരിസരത്ത് ഇവര്‍ വിജയാഘോഷം തുടങ്ങിയതോടെയാണ് അക്രമവും ആരംഭിച്ചത്. സംഭവത്തില്‍ 20 പലസ്തീന്‍കാര്‍ക്കു പരുക്കേറ്റു. പോലീസ് പിന്‍വാങ്ങിയതോടെ ഒരു മണിക്കൂര്‍ നീണ്ട സംഘര്‍ഷം അവസാനിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.