തിരുവനന്തപുരം: തലമുറ മാറ്റത്തിന് പച്ചക്കൊടി വീശി വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി നിയോഗിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പാര്‍ട്ടി സംവിധാനത്തിലും അടിമുടി മാറ്റത്തിന് വിസില്‍ മുഴക്കി ഹൈക്കമാന്‍ഡ്. കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ നീക്കുമെന്ന് ഉറപ്പായി. ഒരു മാസത്തിനുള്ളില്‍ അഴിച്ചുപണിയുണ്ടാവും.
തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ മുല്ലപ്പള്ളി സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിക്കാത്തതില്‍ ഹൈക്കമാന്‍ഡ് അതൃപ്തിയിലാണ്. ഇക്കാര്യത്തില്‍ വ്യക്തമായ സന്ദേശം നേതൃത്വം മുല്ലപ്പള്ളിക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ ഹൈക്കമാന്‍ഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് മുല്ലപ്പള്ളി ഇന്ന് തിരുവനന്തപുരത്ത് വ്യക്തമാക്കി.
മുല്ലപ്പള്ളിയുടെ പിന്‍ഗാമിയെ സംബന്ധിച്ച് നേതൃത്വത്തില്‍ സജീവ ചര്‍ച്ച നടക്കുന്നുണ്ട്. കെ.സുധാകരന് തന്നെയാണ് സാധ്യത. പാര്‍ട്ടിയെ ഏകോപിപിച്ച് കൊണ്ടുപോകാന്‍ കരുത്തുറ്റ നേതൃത്വം വേണമെന്ന പ്രവര്‍ത്തകരുടെയും നേതാക്കളുടെയും നിരന്തര ആവശ്യം പരിഗണിച്ച് ചര്‍ച്ചകളെല്ലാം സുധാകരനില്‍ കേന്ദ്രീകരിക്കുകയാണ്.
നേതൃമാറ്റത്തോടൊപ്പം കെപിസിസി, ഡിസിസി തലത്തിലും താഴെ തട്ടിലും കൃത്യമായ അഴിച്ചു പണിയ്ക്കും ആലോചനയുണ്ട്. കെ.സുധാകരനെ കെപിസിസി പ്രസിഡന്റും പി.ടി തോമസിനെ യുഡിഎഫ് കണ്‍വീനറുമാക്കാനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.