വാഷിങ്ടണ്‍: അമേരിക്കയില്‍ വര്‍ണവെറിക്ക് ഇരയായി കൊല്ലപ്പെട്ട കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ് ഫ്ളോയ്ഡിന്റെ കുടുംബത്തെ വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ജോര്‍ജ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ട് ഒന്നാം വാര്‍ഷികത്തിലാണ് പ്രസിഡന്റിന്റെ ക്ഷണമുണ്ടായിരിക്കുന്നത്. ചൊവ്വാഴ്ചയാണ് കുടുംബത്തെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിരിക്കുന്നത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കിയാണ് വെള്ളിയാഴ്ച ഇക്കാര്യം അറിയിച്ചത്. എന്നാല്‍, ഇതിന്റെ വിശദമായ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
2020 മേയ് 25നാണ് അമേരിക്കയെ പിടിച്ചുകുലുക്കിയ ജോര്‍ജ് ഫ്‌ളോയ്ഡ് കൊലപാതകമുണ്ടായത്. മിനിയപൊളിസ് പോലീസ് ഉദ്യോഗസ്ഥനായ ഡെറിക് ഷോവിന്‍ കഴുത്തില്‍ കാല്‍ മുട്ട് അമര്‍ത്തിയാണ് കൊലപാതകം നടത്തിയത്.
'നിങ്ങളുടെ കാല്‍മുട്ട് എന്റെ കഴുത്തിലാണ്. ശ്വസിക്കാന്‍ കഴിയുന്നില്ല...'' എന്ന് ജോര്‍ജ് അക്ഷേിക്കുന്നുണ്ടായിരുന്നു. ഏതാണ്ട് ഒന്‍പത് മിനിട്ടോളം സമയം ഇയാള്‍ കാല്‍മുട്ടിനടിയില്‍ വെച്ച് ഞെരിച്ച് അമര്‍ത്തിയിരുന്നുവെന്ന് പിന്നീട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
തെരുവിലൂടെ നടന്നു പോയവര്‍ ഈ ക്രൂരദൃശ്യം മൊബൈലില്‍ പകര്‍ത്തി പുറത്തുവിട്ടു. സംഭവത്തിന് പിന്നാലെ അമേരിക്കയില്‍ വലിയ പ്രക്ഷോഭം ആരംഭിച്ചു. ഐ കാണ്ട് ബ്രീത്ത് എന്നായിരുന്നു പ്രക്ഷോഭത്തിന് പേര് വന്നത്. ഡെറിക് ഫ്‌ളോയിഡിനെ കാല്‍മുട്ടുകൊണ്ട് ചവിട്ടിപ്പിടിച്ച ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചു. ഇന്ത്യയില്‍ അടക്കം ഇതിന്റെ അലയടികള്‍ ഉയര്‍ന്നു.
പിന്നീട്, ഡെറിക് ഷോവിനെ അറസ്റ്റ് ചെയ്യുകയും കോടതി കുറ്റക്കാരനെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. പ്രതിക്ക് എതിരായ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ഡെറിക്കിന് 75 വര്‍ഷം വരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.