മുംബൈ: മുംബൈ ബാര്‍ജ് അപകടത്തില്‍ രണ്ടു മലയാളികള്‍ കൂടി മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം ഏഴായി. പാലക്കാട് തോലന്നൂര്‍ സ്വദേശി സുരേഷ് കൃഷ്ണന്‍, കണ്ണൂര്‍ ചെമ്പേരി സ്വദേശി സനീഷ് ജോസഫ് എന്നിവരുടെ മൃതദേഹം തിരിച്ചറിഞ്ഞു. പി 305 ബാര്‍ജിലെ മാത്യൂസ് അസോസിയേറ്റ് കോണ്‍ട്രാക്ട് കമ്പനി പ്രോജക്ട് മാനേജറായിരുന്നു സുരേഷ് കൃഷ്ണന്‍. 22 വര്‍ഷമായി സുരേഷ് ഈ സ്ഥാപനത്തിലാണ്. മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് സുരേഷ് മരിച്ചത്. സുരേഷ് കൃഷ്ണന്റെ മൃതദേഹം ഇന്ന് മുംബൈയില്‍ സംസ്‌കരിക്കും. സനീഷ് ജോസഫിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.
ഇനിയും രണ്ട് മലയാളികളെ കൂടി കണ്ടെത്താനുണ്ടെന്നാണ് വിവരം. നാവികസേന തിരച്ചില്‍ തുടരുകയാണ്. അപകടത്തില്‍ ആകെ മരിച്ചവരുടെ എണ്ണം 66 ആയി. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ക്കായി മുംബൈ പോലീസ് ഡിഎന്‍എ പരിശോധന ആരംഭിച്ചു. അതേസമയം, ചുഴലിക്കാറ്റില്‍പ്പെട്ട് മുങ്ങിയ ബാര്‍ജ് കടലിന്റെ അടിത്തട്ടില്‍ നാവികസേന കണ്ടെത്തി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ടൗട്ടെ ചുഴലിക്കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബാര്‍ജ് ഓയില്‍ റിഗില്‍ ഇടിച്ചു മുങ്ങിയത്.
തൃശൂര്‍ വടക്കാഞ്ചേരി ആര്യംപാടം സ്വദേശി അര്‍ജുന്‍, ശക്തികുളങ്ങര സ്വദേശി എഡ്വിന്‍, വയനാട് വടുവഞ്ചാല്‍ സ്വദേശി സുമേഷ്, വയനാട് ഏച്ചോം മുക്രമൂല പുന്നന്താനത്ത് ജോമിഷ് ജോസഫ് (35), കോട്ടയം പൊന്‍കുന്നം ചിറക്കടവ് മൂങ്ങത്ര ഇടഭാഗം അരിഞ്ചിടത്ത് എ.എം. ഇസ്മയിലിന്റെ മകന്‍ സസിന്‍ ഇസ്മയില്‍ (29) എന്നിവരാണ് അപകടത്തില്‍ മരിച്ച മറ്റ് മലയാളികള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.