സ്പാനിഷ് ലീഗ് കിരീടം ആറു വര്‍ഷങ്ങള്‍ക്ക് ശേഷം അത്‌ലറ്റിക്കോ മാഡ്രിഡിന്

സ്പാനിഷ് ലീഗ് കിരീടം ആറു വര്‍ഷങ്ങള്‍ക്ക് ശേഷം അത്‌ലറ്റിക്കോ മാഡ്രിഡിന്

മാഡ്രിഡ്: ലാ ലിഗ കിരീടം ചൂടി അത്ലറ്റിക്കോ മാഡ്രിഡ്. നിര്‍ണായകമായ അവസാന ലീഗ് മത്സരത്തില്‍ വല്ലാഡോളിഡിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് അത്‌ലറ്റിക്കോ കിരീടം സ്വന്തമാക്കിയത്. ആറു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഈ നേട്ടം കൈ വന്നത്.

അവസാന ലീഗ് മത്സരത്തില്‍ ജയം നേടാനായെങ്കിലും റയല്‍ മാഡ്രിഡിന് കിരീടം കൈവിട്ടു. അത്‌ലറ്റിക്കോയുടെ 11-ാം ലീഗ് കിരീടമാണിത്. 38 മത്സരങ്ങളില്‍ നിന്ന് 86 പോയന്റോടെയാണ് അത്‌ലറ്റിക്കോയുടെ കിരീട നേട്ടം. 2013-14 സീസണിലാണ് അവര്‍ അവസാനമായി കപ്പുയര്‍ത്തിയത്.

മത്സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു അത്‌ലറ്റിക്കോയുടെ തിരിച്ചുവരവ്. 18-ാം മിനിറ്റില്‍ ഓസ്‌കാര്‍ പ്ലാനോയിലൂടെ വല്ലാഡോളിഡാണ് ആദ്യഗോൾ നേടിയത്. 57-ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ കോറിയയിലൂടെ അത്‌ലറ്റിക്കോ സമനില പിടിച്ചു. 67-ാം മിനിറ്റില്‍ ലൂയിസ് സുവാരസാണ് അത്‌ലറ്റിക്കോയുടെ കിരീടമുറപ്പിച്ച ഗോള്‍ നേടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.