എക്സ്പോ മെട്രോ സ്റ്റേഷന്‍ ജൂണ്‍ ഒന്നിന് പ്രവർത്തനം ആരംഭിക്കും

എക്സ്പോ മെട്രോ സ്റ്റേഷന്‍ ജൂണ്‍ ഒന്നിന് പ്രവർത്തനം ആരംഭിക്കും

ദുബായ്: ദുബായ് മെട്രോയുടെ എക്​സ്​പോ, ദുബായ് ഇൻവെസ്​റ്റ്​മെന്റ്​ പാർക്ക്​ മെട്രോ സ്റ്റേഷനുകള്‍ ജൂണ്‍ ഒന്നിന് തുറക്കും. എക്സ്പോ നഗരിയിലേക്കുളള പൊതു ഗതാഗതം സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സ്റ്റേഷനുകള്‍ ആരംഭിക്കുന്നത്.


ആദ്യ ഘട്ടത്തില്‍ എക്സ്പോ വേദിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും വേദിയിലേക്ക് പ്രവേശനം അനുവദിച്ചവർക്കും മാത്രമാണ് ജൂണ്‍ ഒന്നുമുതല്‍ മെട്രോയില്‍ യാത്ര അനുവദിക്കുക. എക്സ്പോ തുടങ്ങുന്ന ഒക്ടോബർ ഒന്നുമുതല്‍ പൊതുജനങ്ങള്‍ക്കായി മെട്രോ യാത്ര തുടങ്ങും.


ദി ഗാർഡൻസ്​, ഡിസ്​കവറി ഗാർഡൻസ്​, ജബൽ അലി, അൽ ഫുർജാൻ, എക്​സ്​പോ, ദുബായ് ഇൻവെസ്റ്റ് മെന്റ്​ പാർക്ക്​ എന്നീ സ്​റ്റേഷനുകളാണ്​ എക്​സ്​പോ ലക്ഷ്യമിട്ട് പ്രവർത്തനം ആരംഭിക്കുന്നത്. ഇവ ആറുമാസം മുന്‍പ് തുറന്നിരുന്നുവെങ്കിലും പ്രവർത്തനം ആരംഭിച്ചിരുന്നില്ല. 31 പരീക്ഷണ ഓട്ടങ്ങള്‍ക്ക് ശേഷമാണ് മെട്രോ സ്റ്റേഷനുകള്‍ തുറന്ന് പ്രവർത്തനം ആരംഭിക്കുന്നതെന്ന് ആ‍ർടിഎ ചെയർമാന്‍ മാത്തർ അല്‍ തായർ പറ‍ഞ്ഞു.


152 ജീവനക്കാർക്കാണ് പരിശീലനം നല്‍കിയിട്ടുളളതെന്നും അദ്ദേഹം അറിയിച്ചു. ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെ റാഷിദിയ സ്റ്റേഷനില്‍ നിന്ന് പുലർച്ചെ അഞ്ച് മുതല്‍ രാത്രി 12 വരെയാണ് മെട്രോ സർവ്വീസ് നടത്തുക. വ്യാഴാഴ്ച രാവിലെ അഞ്ച് മണിക്ക് ആരംഭിക്കുന്ന സർവ്വീസ് പിറ്റേ ദിവസം പുലർച്ചെ ഒരുമണിവരെ നീണ്ടുനില്‍ക്കും.വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് മെട്രോ സർവ്വീസ് ആരംഭിക്കുക. പിറ്റേ ദിവസം പുലർച്ചെ ഒരുമണിവരെ സർവ്വീസ് തുടരുമെന്നും മാത്തർ അല്‍ തായർ വ്യക്തമാക്കി.

റാഷിദിയയില്‍ നിന്നും എക്സ്പോ സ്റ്റേഷനിലേക്ക് എത്താനുളള സമയം ഒരുമണിക്കൂർ 14 മിനിറ്റാണ്. തിരക്കുളള മണിക്കൂറുകളില്‍ 2 മിനിറ്റ് 38 സെക്കന്‍റ് ഇടവേളയില്‍ 24 മെട്രോ ട്രെയിനുകള്‍ സർവ്വീസ് നടത്തും. 16,000 യാത്രാക്കാരെ ഉള്‍ക്കൊളളാന്‍ കഴിയുന്നതാണ് ഓരോ മെട്രോയും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.