ഒളിംപിക്സ് താരങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും: പ്രധാനമന്ത്രി

ഒളിംപിക്സ് താരങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും: പ്രധാനമന്ത്രി

ന്യുഡല്‍ഹി: ഒളിംപിക്സിന് തയ്യാറെടുക്കുന്ന താരങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കായിക മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. താരങ്ങള്‍ക്കും പരിശീലകര്‍ക്കും വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്.

ഒളിംപിക് മെഡല്‍ എന്ന സ്വപ്നവുമായി കഠിന പരിശീലനത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍. കഴിഞ്ഞ വര്‍ഷം നടക്കേണ്ട ഒളിംപിക്‌സ് നീട്ടിവച്ചെങ്കിലും പരിശീലനത്തിന് മുടക്കമില്ല. സൗകര്യങ്ങളില്‍ ഒരു കുറവും വരുത്താതെ പിന്തുണയുമായി കേന്ദ്ര കായിക മന്ത്രാലയമുണ്ട്. പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് തുടക്കക്കാര്‍, മുതിര്‍ന്നവര്‍ എന്ന വ്യത്യാസമില്ലാതെ എല്ലാ താരങ്ങള്‍ക്കും പിന്തുണ ഉറപ്പാക്കുമെന്ന് കായിക മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ജപ്പാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രോട്ടോകോള്‍ പാലിച്ച് ഒളിംപിക്‌സിന് എത്താനുള്ള എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.