സംസ്ഥാനത്തിന് വാക്‌സിന്‍ നേരിട്ട് വില്‍ക്കാനാകില്ല; കേന്ദ്രവുമായി മാത്രം കരാര്‍: മൊഡേണ

സംസ്ഥാനത്തിന് വാക്‌സിന്‍ നേരിട്ട് വില്‍ക്കാനാകില്ല; കേന്ദ്രവുമായി മാത്രം കരാര്‍: മൊഡേണ

ചണ്ഡീഗഢ്: കോവിഡ് വാക്സിന്‍ കരാറിലേര്‍പ്പെടാന്‍ സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് കഴിയില്ലെന്ന് യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മൊഡേണ. കമ്പനി പോളിസി പ്രകാരം ഇന്ത്യന്‍ സര്‍ക്കാരുമായി മാത്രമേ കരാറിലേര്‍പ്പെടാന്‍ കഴിയുകയുള്ളൂവെന്നാണ് പഞ്ചാബ് സര്‍ക്കാരിന് കമ്പനി നല്‍കിയ മറുപടി.

വാക്സിന്‍ ക്ഷാമം സംസ്ഥാനത്ത് രൂക്ഷമായതിനെ തുടര്‍ന്നാണ് വാക്സിനായി അന്താരാഷ്ട്ര കമ്പനികളുമായി പഞ്ചാബ് സര്‍ക്കാര്‍ നേരിട്ട് ബന്ധപ്പെട്ടത്. വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി പഞ്ചാബില്‍ വാക്‌സിന്‍ വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. 4.2 ലക്ഷം ഡോസ് വാക്‌സിന്‍ പഞ്ചാബ് ഇതിനോടകം വിലകൊടുത്ത് വാങ്ങിയിട്ടുണ്ട്.

മൊഡേണ, സ്പുട്‌നിക് വാക്‌സിന്‍ നിര്‍മാതാക്കളായ ഗമേലയ ഇന്‍സ്റ്റിറ്റ്യൂട്ട്, ഫൈസര്‍, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ കമ്പനികളുമായി പഞ്ചാബ് സര്‍ക്കാര്‍ ബന്ധപ്പെട്ടതായി സംസ്ഥാന കോവിഡ് വാക്‌സിനേഷന്‍ നോഡല്‍ ഓഫീസര്‍ വികാസ് ഗാര്‍ഗ് വ്യക്തമാക്കി.എന്നാല്‍ ഇതുവരെ മോഡേണ കമ്പനി മാത്രമേ പഞ്ചാബ് സര്‍ക്കാരിന്റെ ആവശ്യത്തോട് പ്രതികരിച്ചിട്ടുള്ളൂ.

അതേസമയം സംസ്ഥാനത്ത് ഇതുവരെ 5.34 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 ണിക്കൂറിനിടെ മാത്രം 5300 പുതിയ കേസുകളും 201 മരണവും റിപ്പോർട്ട് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.