ഹൈദരാബാദ് : കുട്ടികളിലെ കോവിഡ് വാക്സിന്‍ പരീക്ഷണം ജൂണില്‍ തുടങ്ങിയേക്കുമെന്ന് വാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്. വാക്സിന്‍ പരീക്ഷണം കുട്ടികളില്‍ നടത്താന്‍ മേയ് 12ന് സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്റെ കോവിഡ് വിദഗ്ധ സമിതി അനുമതി നല്‍കിയിരുന്നു.
ഐ.സി.എം.ആറിന്റെ സഹായത്തോടെയാണ് ഭാരത് ബയോടെക് കോവാക്സിന്‍ വികസിപ്പിച്ചത്. ഭാരത് ബയോടെക് നിര്‍മ്മിക്കുന്ന കോവിഡ് വാക്സിന്റെ രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കല്‍ ട്രയലിനാണ് അനുമതി നല്‍കിയിരുന്നത്.
എയിംസ് ഡല്‍ഹി, എയിംസ് പട്ന, മെഡിട്രീന നാഗ്പൂര്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലായി രണ്ടു മുതല്‍ 18 വയസ് വരെ പ്രായമുള്ളവരിലാണ് പരീക്ഷണം നടത്തുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.