വാഷിംഗ്‌ടൺ: എത്യോപ്യൻ സൈന്യവും ടിഗ്രേ മേഖലയും തമ്മിലുള്ള സംഘർഷത്തിനിടെ മനുഷ്യാവകാശലംഘനം നടത്തിയെന്നാരോപിച്ച് എത്യോപ്യയ്ക്ക് സാമ്പത്തിക, സുരക്ഷാ സഹായങ്ങളിൽ അമേരിക്ക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഞായറാഴ്ച അറിയിച്ചു.
എത്യോപ്യയുടെ വടക്കൻ പ്രദേശമായ ടിഗ്രേ മേഖല എറിത്രിയയുമായി അതിർത്തി പങ്കിടുന്നു. ഏറിയ പങ്കും ക്രിസ്ത്യാനികളായ ടിഗ്രേയൻ വംശജർ അധിവസിക്കുന്ന ഈ പ്രദേശത്ത് എത്യോപ്യൻ സൈന്യം നടത്തിയ കൂട്ടകൊലക്കൊലകളും ബലാൽസംഗങ്ങളും പുറം ലോകം അറിയുന്നത് വളരെ വൈകിയാണ് . അബുൻ മത്തിയാസ് എന്ന ഓർത്തോഡോക്സ് പാത്രിയർക്കീസ് ഒരു മനുഷ്യാവകാശ പ്രവർത്തകൻ വഴി അന്താരാഷ്ട ഏജൻസികളുടെയും രാജ്യങ്ങളുടെയും ശ്രദ്ധയിൽ ഈ വിഷയം കൊണ്ട് വന്നു. എത്യോപ്യൻ സൈന്യത്തോടൊപ്പം എറിത്രിയൻ സൈന്യവും അതിക്രമങ്ങൾക്ക് കൂട്ടുനിന്നു. അന്താരാഷ്ട്ര സമൂഹം നിരോധിച്ച വൈറ്റ് ഫോസ്ഫറസ് പോലുള്ള രാസായുധങ്ങൾ ടിഗ്രേയിലെ ജനങ്ങളുടെ മേൽ പ്രയോഗിക്കപ്പെട്ടതായി ഏറ്റവും പുതിയ ചിത്രങ്ങൾ വ്യക്തമാക്കുന്നു.
എത്യോപ്യൻ,എറിത്രിയൻ സർക്കാറുകൾ ടിഗ്രേ ജനതയുമായി ശത്രുത അവസാനിപ്പിക്കുന്നതിനോ രാഷ്ട്രീയ പ്രതിസന്ധിയുടെ സമാധാനപരമായ പരിഹാരം കാണുന്നതിനോ അർത്ഥവത്തായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻകുറ്റപ്പെടുത്തി. എന്നാൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തെക്കുറിച്ച് എത്യോപ്യൻ എറിത്രിയൻ സർക്കാരുകൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നവംബറിൽ ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടും (ടിപിഎൽഎഫ്) എത്യോപ്യൻ മിലിട്ടറിയും തമ്മിൽ നടന്ന സംഘർഷത്തിൽ ആയിരക്കണക്കിന് ടിഗ്രേയൻ വംശജർ കൊല്ലപ്പെടുകയും ഏകദേശം 2 ദശലക്ഷം ആളുകൾ അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്യുകായും ചെയ്തു. അയൽ പ്രദേശമായ അംഹാരയിൽ നിന്നും എറിത്രിയയിൽ നിന്നുമുള്ള സൈനികർ എത്യോപ്യൻ സൈന്യത്തിന് പിന്തുണയായി യുദ്ധത്തിൽ പങ്കെടുത്തു. വംശഹത്യക്ക് തുല്യമായ പാതകങ്ങൾ പുറം ലോകം അറിയുന്നതിൽ നിന്നും എത്യോപ്യ വിലക്കിയിരുന്നു. വാർത്താവിനിമയോപാധികളും നിരോധിച്ചു. കൂടാതെ ടിഗ്രേജനതയുടെ നേതാക്കന്മാരെ പലരെയും വീട്ടുതടങ്കലിലാക്കുകയും ചെയ്തു .
എത്യോപ്യയ്ക്ക് അമേരിക്ക ഭക്ഷണം , മരുന്ന് എന്നിങ്ങനെയുള്ള മാനുഷിക സഹായങ്ങൾ തുടരുമെന്നും എറിത്രിയയ്ക്കുള്ള സഹായത്തിന് വിശാലമായ നിയന്ത്രണങ്ങൾ തുടരുമെന്നും ബ്ലിങ്കൻ അറിയിച്ചു. കൂട്ടബലാത്സംഗം, സിവിലിയന്മാരെ കൂട്ടക്കൊല ചെയ്യൽ, വ്യാപകമായ കൊള്ളയടിക്കൽ തുടങ്ങിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ യൂറോപ്യൻ യൂണിയൻ എത്യോപ്യക്കുള്ള ധനസഹായം താൽക്കാലികമായി നിർത്തിവച്ചു. അവകാശ ലംഘനങ്ങൾക്കും ദുരുപയോഗങ്ങൾക്കും ഉത്തരവാദികളായ എല്ലാവരേയും ഉത്തരവാദിത്തത്തിൽ നിന്നും മാറ്റി നിർത്താനും സിവിലിയന്മാരെ സംരക്ഷിക്കുന്നതിനും തടസ്സമില്ലാതെ മനുഷ്യാവകാശ പ്രവർത്തകർക്ക് പ്രവേശനം ഉറപ്പാക്കുന്നതിനും വേണ്ട കാര്യങ്ങൾ നിറവേറ്റാൻ അമേരിക്ക എത്യോപ്യൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബ്ലിങ്കൻ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.