തിരുവനന്തപുരം: കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനുള്ള നടപടികള്‍ സംബന്ധിച്ച് പരിശോധന നടത്തി തീരുമാനമെടുക്കും.
വാക്സിനുകളുടെ ദൗര്‍ലഭ്യം മൂലം വേഗതയില്‍ വാക്സിനേഷന്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാത്ത അവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. 45 മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിനേഷന്‍ നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. ഈ വിഭാഗത്തില്‍ നമ്മുടെ കൈയ്യിലുള്ള വാക്സിന്‍ തീര്‍ന്നിട്ട് കുറേ നാളായി. കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിക്കൊണ്ടിരിക്കുകയാണ്.
വാക്സിനുകള്‍ വാങ്ങുന്നതിന് വിവിധ സര്‍ക്കാരുകള്‍ ടെണ്ടര്‍ വിളിക്കുകയും ഒരുപാട് ആവശ്യക്കാര്‍ ഉണ്ടാവുകയും ചെയ്യുമ്പോള്‍ വാക്സിന് വില കൂടാന്‍ സാധ്യതയുണ്ട്. രാജ്യത്ത് മൊത്തം ആവശ്യമായി വരുന്ന വാക്സിന്‍ കണക്കാക്കുകയും അതിനുള്ള ആഗോള ടെണ്ടര്‍ കേന്ദ്രസര്‍ക്കാര്‍ വിളിക്കുകയും ചെയ്യുക എന്നതാണ് വില ഉയരാതിരിക്കാനുള്ള മാര്‍ഗം.
ഇതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് വാക്സിനുകള്‍ സൗജന്യമായി നല്‍കി എല്ലാവരും വാക്സിന്‍ എടുക്കുന്നത് ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.