സ്വത്തും സൗകര്യങ്ങളും ലക്ഷ്യമിട്ട് വിവാഹം; ഉത്ര വധക്കേസില്‍ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു

സ്വത്തും സൗകര്യങ്ങളും ലക്ഷ്യമിട്ട് വിവാഹം; ഉത്ര വധക്കേസില്‍ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു

കൊല്ലം: ഗാര്‍ഹിക പീഡനക്കേസില്‍ ഉത്രവധക്കേസിലെ പ്രതി സൂരജിനും കുടുംബാംഗങ്ങള്‍ക്കുമെതിരായ കൊല്ലം റൂറല്‍ ക്രൈം ബ്രാഞ്ച് രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു. സൂരജിന് പുറമേ അച്ഛന്‍ അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സുരേന്ദ്രന്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ പ്രതികളാക്കി ഗാര്‍ഹിക പീഡനം, വിശ്വാസ വഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം.

കഴിഞ്ഞ വര്‍ഷം മേയ് ആറിന് രാത്രിയിലാണ് ഉത്ര പാമ്പ്കടിയേറ്റ് കൊല്ലപ്പെട്ടത്. മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് ഭര്‍ത്താവ് സൂരജ് കടിപ്പിച്ച്‌ കൊലപ്പെടുത്തിയെന്നാണ് കേസ്. സ്വത്തുക്കള്‍ ലക്ഷ്യമിട്ടാണ് ഉത്രയെ സൂരജിനെ കൊണ്ട് വിവാഹം കഴിപ്പിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

മൂന്നര ഏക്കര്‍ വസ്തുവും നൂറ് പവനും കാറും പത്തുലക്ഷം രൂപയും സ്ത്രീധനമായി നല്‍കി. എന്നിട്ടും പണം അവശ്യപ്പെട്ടുകൊണ്ടേയിരുന്നു. ഒടുവില്‍ 8000 രൂപ വീതം മാസം ചെലവിന് നല്‍കി. അതുപോരാഞ്ഞും പണം ആവശ്യപ്പെട്ടു.
ലഭിക്കാതെ വന്നതോടെ ഉത്രയെ വീട്ടില്‍ കൊണ്ടാക്കി. ഉത്രയുടെ സ്വര്‍ണം സൂരജിന്റെ വീട്ടുകാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നു. കൊലപാതക ശേഷം ഉത്രയുടെ സ്വര്‍ണം ഒളിപ്പിച്ചു. സൂരജ് ഇടയ്ക്കിടെ ഉത്രയെ മര്‍ദ്ദിക്കുമായിരുന്നു.

ഉത്രയെ കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂഷന്റെ വിസ്താരം പൂര്‍ത്തിയായി. പിന്നീട് ആരംഭിച്ച പ്രതിഭാഗത്തിന്റെ സാക്ഷിവിസ്താരം കോവിഡ് രണ്ടാം വ്യാപനത്തെ തുടര്‍ന്ന് മുടങ്ങി. പ്രതിഭാഗത്തിന്റെ വിസ്താരം പൂര്‍ത്തിയായ ശേഷം അന്തിമവാദം കൂടി നടക്കാനുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.