തിരുവനന്തപുരം: കോവിഡ് വാക്സിന്‍ ലഭിക്കുന്നതിനുള്ള മുന്‍ഗണനാ പട്ടികയിലേക്ക് മൂന്ന് വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തി. വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി ഉള്‍പ്പെടുത്തി. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
ജനങ്ങളുമായി നേരിട്ട് ഇടപഴകുന്നു ഉദ്യോഗസ്ഥര്‍ക്കാണ് വിവിധ വകുപ്പുകളില്‍ വാക്സിനേഷന് മുന്‍ഗണന നല്‍കുന്നത്. മൂല്യനിര്‍ണയ ജോലിയിലുള്ള അധ്യാപകര്‍, എഫ്സിഐ, തപാല്‍ ജീവനക്കാര്‍, ഭക്ഷ്യം, പൊതുവിതരണം, സാമൂഹ്യനീതി, വനിതാ ശിശുക്ഷേമം, മൃഗസംരക്ഷണം, ഫിഷറീസ് എന്നീ വകുപ്പുകളെയാണ് ഉള്‍പ്പെടുത്തിയത്. എസ്‌എസ്‌എല്‍സി, എച്ച്‌എസ്സി, വിഎച്ച്‌എസ്‌എസി തുടങ്ങിയ പരീക്ഷാ മൂല്യനിര്‍ണയ ക്യാമ്ബില്‍ നിയമിച്ച അധ്യാപകരെയാണ് ഉള്‍പ്പെടുത്തിയത്.
പോര്‍ട്ട് സ്റ്റാഫ്, കടല്‍ യാത്രക്കാര്‍ എന്നിവര്‍ക്കുമാണ് മുന്‍ഗണന. പല രാജ്യങ്ങളിലും പ്രവേശനത്തിന് കോവിഡ് വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിനാല്‍ വാക്സിനേഷന് പരിഗണന ലഭിക്കണം എന്ന് വിദേശത്ത് പഠനത്തിനും ജോലിക്കുമായി പോകേണ്ടവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മുന്‍ഗണനാ പട്ടിക പുതിക്കിയിരിക്കുന്നത്. നേരത്തെ 32 വിഭാഗങ്ങളെയാണ് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഗുരുതര രോഗമുള്ളവര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയ ആളുകളെയെല്ലാം ഉള്‍പ്പെടുത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.