സെപ്റ്റംബറിനുള്ളില്‍ കോവാക്‌സീന് അംഗീകാരം ലഭിച്ചേക്കുമെന്ന് ഭാരത് ബയോടെക്

സെപ്റ്റംബറിനുള്ളില്‍ കോവാക്‌സീന്  അംഗീകാരം ലഭിച്ചേക്കുമെന്ന് ഭാരത് ബയോടെക്

ന്യൂഡൽഹി: കോവിഡിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സീന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം സെപ്റ്റംബറിന് മുൻപായി ലഭിച്ചേക്കുമെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്ക്. കോവാക്സീന് അനുമതി നൽകാൻ കൂടുതൽ വിവരങ്ങൾ ലഭിക്കേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കും. ജൂണിനുള്ളിൽ സമർപ്പിക്കാനുള്ള ബാക്കി വിവരങ്ങൾ കൂടി സമർപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. കോവാക്സീൻ എടുത്താലും രാജ്യാന്തര യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റീനും മറ്റു കോവിഡ് നിബന്ധനകളും പാലിക്കേണ്ടതുണ്ട്. കോവിഷീൽഡ്, കോവാക്സീൻ എന്നീ വാക്സീനുകളാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. 

ലോകാരോഗ്യസംഘടനയും യൂറോപ്യൻ യൂണിയൻ, യുഎസ്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ പല രാജ്യങ്ങളും കോവാക്സീന് അംഗീകാരം നൽകിയിട്ടില്ല. ഫൈസർ, മൊഡേർണ, കോവിഷീൽഡ് തുടങ്ങിയ വാക്സീനുകൾക്ക് അംഗീകാരമുണ്ട്. 60 രാജ്യങ്ങളിൽ കോവാക്സീന് അംഗീകാരം ലഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഭാരത് ബയോടെക്ക് അറിയിച്ചു. 13 രാജ്യങ്ങളിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.