കോവിഡില്‍ രാജ്യം നേരിടുന്നത് വലിയ പ്രതിസന്ധി: പ്രധാനമന്ത്രി

കോവിഡില്‍ രാജ്യം നേരിടുന്നത് വലിയ പ്രതിസന്ധി: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് സാഹചര്യത്തിൽ രാജ്യം നേരിടുന്നത് വലിയ പ്രതിസന്ധിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. ഇന്ത്യ മാത്രമല്ല മറ്റ് പല രാജ്യങ്ങളും സമാന സാഹചര്യത്തിലൂടെ കടന്നുപോകുന്നു. കോവിഡിന് ശേഷം ലോകം പഴയപോലെയായിരിക്കില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോവിഡ് പ്രതിരോധ വാക്സീൻ ഉത്പാദിപ്പിച്ച ശാസ്ത്രജ്ഞരെ നന്ദിയോടെ സ്മരിക്കുന്നു. സാധ്യമായ എല്ലാ വഴികളിലൂടെയും രണ്ടാം തരംഗത്തെ അതിജീവിക്കാൻ ശ്രമിക്കുകയാണ്. ജാഗ്രതയോടെ മുൻപോട്ട് പോകണമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് 577 കുട്ടികൾ അനാഥരായെന്നാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. 577 കുട്ടികളുടെ രക്ഷിതാക്കൾ രോഗബാധിതരായി മരിച്ചെന്നാണ് വനിത ശിശുക്ഷേമ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പറയുന്നത്. 55 ദിവസത്തിനിടെയുളള കണക്കാണിത്. രാജ്യത്ത് 2.08 ലക്ഷം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തെന്നാണ് രാവിലെ പുറത്തുവന്ന വിവരം. ഇരുപത്തിനാല് മണിക്കൂറിനിടെ 4157 പേർ കൊവിഡ് മൂലം മരിച്ചെന്നും ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.