കോഴിക്കോട്: ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്ന് കോഴിക്കോട് എത്തി. ലൈപോസോമല്‍ ആംഫോടെറിസിന്‍ എന്ന മരുന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രിയില്‍ മരുന്നില്ലാത്ത അവസ്ഥയായിരുന്നു. സംസ്ഥാനത്ത് ഏറ്റവുമധികം ബ്ലാക്ക് ഫംഗസ് രോഗികള്‍ ചികിത്സയില്‍ ഉള്ളത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. 18 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
അതേസമയം ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് പരമാവധി സംഭരിക്കാനുള്ള ശ്രമം നടത്തി വരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ലോകത്തെവിടെ നിന്നും മരുന്ന് ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.